നിയമ സഭയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടി (Oommen Chandi) യുമായുള്ള അടുപ്പത്തെയും സൗഹൃദത്തേയും കുറിച്ച് സംസാരിച്ചുകൊണ്ട് താര രാജാക്കന്മാർ രംഗത്ത്. ഒരേ മണ്ഡലത്തിൽ നിന്നും ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തിയ നേതാവാണ് ഉമ്മൻ ചാണ്ടി.
രാഷ്ട്രീയപരമായ അഭിപ്രായങ്ങൾക്ക് പുറമെ ഒരു നല്ലൊരു സ്നേഹബന്ധവും സൗഹൃദവും ഉമ്മൻ ചാണ്ടിയുമായി ഉണ്ടെന്നാണ് മമ്മൂട്ടി (Mammootty) യുടെ അഭിപ്രായം. ' കേരളം കണ്ടുനിന്ന വളർച്ചയാണ് ഉമ്മൻ ചാണ്ടിയുടേത്. ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഉമ്മൻചാണ്ടി (Oommen Chandi) നിയമസഭയിലുണ്ട്. ഉമ്മൻചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താൻ ഞാനാളല്ല. എന്നാൽ ഉമ്മൻചാണ്ടി എന്ന സുഹൃത്തിനെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു' എന്നാണ് പ്രമുഖ മാധ്യമത്തിലൂടെ മമ്മൂട്ടി പറഞ്ഞത്.
Also read: എനിക്കും കാലുണ്ട്; അനശ്വരക്ക് ഐക്യദാർഢ്യവുമായി നസ്രിയയും
എന്നാൽ അദ്ദേഹത്തിന്റെ സാധാരണത്വം തനിക്ക് ഇഷ്ടമാണെന്നും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചുവിളിക്കാൻ സമയം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതിയോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി (Mammootty) അദ്ദേഹത്തോടുള്ള തന്റെ ഏക വിയോജിപ്പും വ്യക്തമാക്കി. അതെന്തെന്നാൽ സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളായിരുന്നു. അതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ഏത് പ്രതിസന്ധിയേയും ചിരികൊണ്ട് നേരിടുന്ന ഉമ്മൻ ചാണ്ടി എന്ന നേതാവ് ഒരിക്കലെങ്കിലും തളർന്നുപോയ അല്ലെങ്കിൽ കരകയറാൻ പ്രായാസപ്പെട്ട ജീവിത നിമിഷം ഏതാണ് എന്നായിരുന്നു മോഹൻലാലിന് (Mohanlal) അറിയേണ്ടിയിരുന്നത്.
Also read: ഓണ്‍സ്ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!
അതിന് മറുപടിയായി 'തെറ്റ് ചെയ്തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതുപോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാധകമാവൂ എന്ന് കരുതും' എന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്.