ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിർമിക്കുന്ന ലീച്ച് മാർച്ച് ഏഴിന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എസ് എം രചന ആണ്. ചില മനുഷ്യർ തങ്ങളുടെ ഇരയെ അറിയിക്കാതെ തന്നെ അവരെ കാർന്നു തിന്നുന്ന അട്ടകളെ പോലെയാണെന്ന യാഥാർഥ്യമാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്.
പുതുമുഖം അനൂപ് രത്ന നായകനാകുന്ന ചിത്രത്തിൽ മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- വിപിൻ പി വി, സുനീത് പാറയിൽ, സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ എന്നിവരാണ്.
ALSO READ: ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന 'ദി പെറ്റ് ഡിക്റ്റക്റ്റീവ്'; റിലീസ് തിയതി പുറത്തുവിട്ടു
ഡിഒപി- അരുൺ ടി ശശി. മ്യൂസിക്ക് ആൻഡ് ബിജിഎം- കിരൺ ജോസ്. എഡിറ്റർ- ആൽവിൻ ടോമി. സൗണ്ട് ഡിസൈൻ- ഷെഫിൻ മയൻ. ആർട്ട്- രാജീവ് കോവിലകം. ഗാനരചന- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന. ഗായകർ- ഹരിചരൻ, കീർത്തന സ്മിത. കൊറിയോഗ്രാഫി- ഷെരീഫ് മാസ്റ്റർ, ഷിബു. മേക്കപ്പ്- പ്രദീപ് വിതുര. കോസ്റ്റ്യൂം- അശോകൻ ആലപ്പുഴ. ആക്ഷൻ- ഡേഞ്ചർ മണി.
പ്രൊഡക്ഷൻ കൺട്രോളർ- ജോളി ഡേവിസൺ സി ജി. പിആർഒ- എം കെ ഷെജിൻ, ശക്തി ശരവണൻ. ഡിജിറ്റൽ- അഹമ്മദ് അസ്ജാദ്. മിക്സിങ്- സപ്ത സ്റ്റുഡിയോ. ബിസിനസ് കൺസൾട്ടന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ഷിജിൻ ലാൽ എസ് എസ്. സ്റ്റിൽസ്- അനിൽ വന്ദന. പോസ്റ്റർ ഡിസൈൻ- സ്കൗട്ട് ഡിസൈൻ. എസ് എഫ് സി ആഡ്സ് മാർച്ച് ഏഴിന് ചിത്രം തമിഴ്നാട്ടിലും കേരളത്തിലും പ്രദർശനത്തിനെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.