Kakkippada Movie: ലോകകപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് 'കാക്കിപ്പട'

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഷെജി വെലിയകത്താണ്. നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 06:16 PM IST
  • കാക്കിപ്പട ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
  • ചിത്രം ഡിസംബർ 23ന് തിയേറ്ററുകളിലെത്തും.
  • ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി അണിയറ പ്രവർത്തകർ എത്തിയത്.
Kakkippada Movie: ലോകകപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് 'കാക്കിപ്പട'

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട ടീം. ഖത്തർ ലോകകപ്പ് മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രം ഡിസംബർ 23ന് തിയേറ്ററുകളിലെത്തും. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. വ്യത്യസ്തമായ പ്രമോഷൻ പരിപാടികളിലൂടെ ഇതിനകം തന്നെ കാക്കിപ്പട പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. 

ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്. കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 

Also Read: 2018 Movie Teaser: 'ഇന്നത്തെ രാത്രി, അത് തള്ളി നീക്കണ്ടേ'; ആകാംക്ഷയുണർത്തി 2018 ടീസർ

 

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം.  കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News