കൊച്ചി : നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജോ ആൻഡ് ജോ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോസിലാണ് ചിത്രം ജൂൺ 10 മുതൽ സ്ട്രീമിങ് ആരംഭിച്ചത്. മെയ് 13 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തിയത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിൽ മാത്യുവിന്റെ ചേച്ചിയായി ആണ് നിഖില വിമൽ എത്തിയത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തിയത്. ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ALSO READ: ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ
ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ അരുൺ ഡി ജോസാണ്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു .
ചിത്രത്തിൽ നിഖില വിമൽ, മാത്യു, നസ്ലെൻ എന്നിവരെ കൂടാതെ ജോണി ആന്റണി. മെൽവിൻ ജി ബാബു, സ്മിനു സിജോയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിൽ നിഖില വിമൽ ജോമോളായും, മാത്യു ജോമോനയുമാണ് എത്തിയത്. ടിറ്റോ പി തങ്കച്ചൻ രചിച്ചവരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്കിയത്.
പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...