Hridayapoorvam Movie: 10 വർഷങ്ങൾക്കിപ്പുറം വീണ്ടും അവരൊന്നിച്ച്, 'ഹൃദയപൂർവം' ചിത്രീകരണം തുടങ്ങി; കാത്തിരിക്കുന്നുവെന്ന് ആരാധകർ

ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി.പി. സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2025, 02:58 PM IST
  • ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ്.
  • ടി.പി. സോനു ആണ് ഹൃദയപൂർവ്വത്തിനായി തിരക്കഥയൊരുക്കുന്നത്.
Hridayapoorvam Movie: 10 വർഷങ്ങൾക്കിപ്പുറം വീണ്ടും അവരൊന്നിച്ച്, 'ഹൃദയപൂർവം' ചിത്രീകരണം തുടങ്ങി; കാത്തിരിക്കുന്നുവെന്ന് ആരാധകർ

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബം​ഗ്ലാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.

തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു, അനുമൂത്തേടത്ത്, ആൻ്റണി പെരുമ്പാവൂർ, ശാന്തി ആൻ്റണി എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവ്വാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത് ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ 
ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Also Read: Oru Jaathi Jathakam Movie Controversy: ‘ഒരു ജാതി ജാതകം’ സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; നടപടിയുമായി ഹൈക്കോടതി

 

"വളരെ പ്ലസൻ്റായ ഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കു തൽക്കാലം കടക്കുന്നില്ല.
നർമ്മവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും. കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിൻബലമാകുന്നു.

ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ്. ടി.പി. സോനു ആണ് ഹൃദയപൂർവ്വത്തിനായി തിരക്കഥയൊരുക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി.പി. സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. സംവിധാനത്തിലും, തിരക്കഥാ രചനയിലും പരിശീലനം പൂർത്തിയാക്കിയതാണ്  ടി.പി. സോനു. അഖിൽ സത്യൻ്റേതാണ് ചിത്രത്തിൻ്റെ കഥ. അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.

മാളവിക മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - കെ.രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം - ഡിസൈൻ -സമീരാസനീഷ്. സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News