ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. സൂര്യ ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ശക്തിയും ഊർജവും വർധിക്കുമെന്നാണ് വിശ്വാസം.
ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിവസം. ഈ ദിവസം സൂര്യ ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ ഗുണഫലങ്ങൾ നൽകും.
ചില രാശിക്കാർ സൂര്യ ദേവൻറെ പ്രിയ രാശിക്കാരാണ്. ഏതെല്ലാം രാശിക്കാർക്കാണ് സൂര്യ ഭഗവാൻറെ പ്രത്യേക കൃപ ലഭിക്കുന്നതെന്ന് അറിയാം.
ചിങ്ങം (Leo): സൂര്യനാണ് ചിങ്ങം രാശിയുടെ അധിപൻ. നേതൃഗുണം ഉള്ളവരായിരിക്കും ഈ രാശിക്കാർ. ഇവർ ധൈര്യശാലികളും ഇച്ഛാശക്തിയുള്ളവരും ആയിരിക്കും. നിർഭയരും ദൃഢനിശ്ചയം ഉള്ളവരും ആയിരിക്കും. ഇവർ സൂര്യ ദേവനെ ആരാധിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യും.
മേടം (Aries): മേടം രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ധൈര്യവും ഉത്സാഹവുമുള്ളവരാണ് ഈ രാശിക്കാർ. ഇവർ സൂര്യ ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കാൻ സഹായിക്കും.
ധനു (Sagittarius): വ്യാഴമാണ് ധനു രാശിയുടെ അധിപൻ. ധൈര്യശാലികളായ ഇവർ ഒരു സാഹചര്യത്തിലും തളരില്ല. ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാ പ്രശ്നവും ഇവർ പരിഹരിക്കും. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നത് ജീവിതത്തിൽ ഗുണങ്ങൾ നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)