തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട്. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം അറിയാൻ സാധിക്കും. സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക മാറിയെടുക്കാം.
ALSO READ: അടിച്ചു മോനേ....! ക്രിസ്മസ് ന്യൂ ഇയർ ബംപർ നറുക്കെടുത്തു; ഭാഗ്യം ആർക്ക്?
എന്നാല്‍ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഏല്‍പ്പിക്കേണ്ടതാണ്. ലോട്ടറി ടിക്കറ്റ് ഒരു മാസത്തിനുള്ളില്‍ കൈമാറണമെന്നത് നിര്‍ബന്ധമാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.