Mars Transit: വേദ ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരാളുടെ ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് നല്ല ഫലങ്ങളും ശുഭ സ്ഥാനത്തല്ലെങ്കിൽ അനവധി ദോഷങ്ങൾ സംഭവിക്കുകയും ചെയ്യും.
നിലവിൽ ചൊവ്വ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. 2024 ഡിസംബർ 7നാണ് ചൊവ്വ വക്രഗതിയിൽ പ്രവേശിച്ചത്. 80 ദിവസത്തോളം ചൊവ്വ ഇതേ അവസ്ഥയിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി 24 വരെ ഇങ്ങനെ തന്നെ തുടരും. തുടർന്ന് അഠുത്ത ദിവസം വക്രഗതിയില്‍ നിന്നും നേര്‍രേഖയിലേയ്ക്ക് മാറും. ഇത് ചില രാശിക്കാരുടെ തലവര മാറ്റുന്നു. മൂന്ന് രാശിക്കാർക്കാണ് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം.
വക്രഗതിയില്‍ നിന്നും ചൊവ്വ നേര്‍രേഖയിലേയ്ക്ക് എത്തുന്നതോടെ മേടം രാശിക്കാരുടെ ഭാഗ്യം തെളിയുകയാണ്. ഇവരെ തേടി സൗഭാഗ്യങ്ങൾ വന്നെത്തും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി പുരോഗതിയുണ്ടാകും. കഷ്ടകാലം ഒഴിഞ്ഞ് സൗഭാഗ്യങ്ങൾ വർധിക്കും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവർക്ക് അത് പുരോഗതിയിലേത്ത് നയിക്കാനും സാധിക്കും. വിദ്യാർത്ഥികൾക്ക് ശോഭിക്കാൻ കഴിയും. ജീവിതത്തിൽ സന്തോഷം വർധിക്കും.
തുലാം രാശിക്കാരായ വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ സമയമാണിത്. കലാകായിക രംഗത്ത് ഇക്കൂട്ടർക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒഴിയും. ധാരാളം നേട്ടങ്ങൾ ഇവരെ തേടിയെത്തും. ബിസിനസിൽ ശോഭിക്കാൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. വിദ്യാർത്ഥികൾ സമയം അനുകൂലം. ജോലി സ്ഥലത്ത് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനാകും. ജീവിത്തതില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.