Wife Killed By Husband: പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

Wife Killed By Husband Palakkad: പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അച്ഛനേയും അമ്മയേയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 10:02 AM IST
  • രാജൻ ചന്ദ്രികയെ മുൻപും ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് വിവരം
  • ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും പ്രദേശവാസികൾ പറയുന്നു
Wife Killed By Husband: പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് (53) കൊല്ലപ്പെട്ടത്. ഭർത്താവ് രാജൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെ രാജൻ ചന്ദ്രികയെ കുത്തിയത്. ഇതിന് പിന്നാലെ രാജൻ സ്വയം കുത്തി.

രാജനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അച്ഛനേയും അമ്മയേയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രാജൻ ചന്ദ്രികയെ മുൻപും ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും പ്രദേശവാസികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News