Mumbai: ബോളിവുഡിലെ ഏറ്റവും ആരാധകര്‍ ഉള്ള താര ദമ്പതികളാണ് സേഫ് അലി ഖാനും കരീന്‍ കപൂറും. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
മൂത്ത മകൻ തൈമൂര്‍ (Taimoor) സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ്. ജനിച്ച നാള്‍ മുതല്‍ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ തൈമൂറിനെയാണ് പിന്തുടരുന്നത്. ഇതില്‍നിന്നും വ്യത്യസ്തമായി രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അധികം പുറത്തുവിടാറില്ല കരീനയും (Kareena Kapoor) സെയ്ഫ് അലി ഖാനും. കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പോലും അടുത്തിടെയാണ് താരങ്ങള്‍ പുറത്തു വിട്ടത്. കുഞ്ഞിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നായിരുന്നു സൈഫീന ദമ്പതികളുടെ അഭ്യർത്ഥന.
ഫെബ്രുവരി 21 നാണ് സൈഫീന ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. എന്നാല്‍, ഇപ്പോള്‍ ദമ്പതികള്‍ കുഞ്ഞിന് പേരിട്ട വിവരം ദമ്പതികള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്
ആദ്യ മകന് തൈമൂർ എന്ന് പേരിട്ടതിന് പിന്നാലെ ഏറെ വിവാദങ്ങള്‍ തലപോക്കിയിരുന്നു. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്‍റെ പേര് മകന് നൽകി എന്നായിരുന്നു ആക്ഷേപം. എന്നാല്‍, ചരിത്രം നോക്കിയല്ല അർത്ഥം നോക്കിയാണ് മകന് പേര് നല്‍കിയത് എന്നായിരുന്നു ദമ്പതികള്‍ നല്‍കിയ വിശദീകരണം. ഇരുമ്പ് എന്നാണ് തൈമൂര്‍ എന്ന വാക്കിന് അർത്ഥം
രണ്ടാമത്തെ മകനും വ്യത്യസ്തമായ പേരാണ് സെയ്ഫും കരീനയും നൽകിയിരിക്കുന്നത്. 'ജെ' (Jeh) എന്നാണ് രണ്ടാമത്തെ മകന് പേര് നൽകിയിരിക്കുന്നത്
Also Read: Pregnancy Bible: കരീന കപൂറിന്‍റെ മൂന്നാമത്തെ കുഞ്ഞ് ...!!
മകന്‍റെ പേര് കപൂർ കുടുംബം ഔദ്യോഗികമായി വെളിപ്പെടുത്തിയതോടെ പേരിന്‍റെ അർത്ഥം തിരക്കുകയായിരുന്നു ആരാധകര്‍. നീല നിറവും ചുവന്ന കണ്ണുകളുമുള്ള സുന്ദരനായ സ്റ്റല്ലേർസ് ജെ (Stellers Jay) എന്ന പക്ഷിക്ക് ലാറ്റിൻ ഭാഷയിൽ പറയുന്ന പേരാണ് ജെ (Jeh).
കുഞ്ഞിന് പേര് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തന്‍റെ പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കരീന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. കരീന തന്‍റെ രണ്ട് ഗര്‍ഭകാലം സംബന്ധിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നത്. പ്രെഗ്നൻസി ബൈബിൾ 'Pregnancy Bible' എന്നാണ് താരം പുസ്തകത്തിന് നല്‍കിയിരിയ്ക്കുന്ന പേര്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.