മഞ്ഞുമ്മൽ ബോയിസ് തമിഴ്നാട് കീഴടക്കിയെങ്കിൽ മറ്റൊരു മലയാളം ചിത്രമായ പ്രേമലും തെലുങ്ക് സംസ്ഥാനങ്ങളിൽ തകർത്താടാൻ പോകുകയായണ്.. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ അവകാശം ബാഹുബാലി, ആർആർആർ സിനിമകളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ കാർത്തികേയയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടതിന് ശേഷം സംവിധായകൻ രാജമൗലി തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ട്രെൻഡുകൾ ഉപയോഗിച്ചുകൊണ്ട് സിനിമയുടെ എഴുത്തിനെ പ്രകീർത്തിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ഏറ്റവും ഇഷ്ടപ്പെട്ടത് ശ്യാം മോഹൻ അവതരിപ്പിച്ച ആദി കഥാപാത്രത്തെയാണ്.... ജെകെ...
"പ്രേമലു തെലുങ്കിലേക്ക് കാർത്തികേയ എത്തിച്ചതിൽ വളരെ സന്തോഷം. ആദ്യാവസനം സിനിമ പൊട്ടിച്ചിരികൾ നിറഞ്ഞതായിരുന്നു. ട്രോളും യൂത്തിന്റെ ഭാഷയും എല്ലാം ചേർത്തിണക്കി രചയിതാവ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ട്രെയിലർ കണ്ടപ്പോൾ തന്നെ എനിക്ക് റീനുവിനെ ഇഷ്ടമായി. സിനിമയിൽ സച്ചിൻ പ്രിയങ്കരനായി. പക്ഷെ എനിക്ക് ഫേവറേറ്റ് ആദിയാണ്.... JK... Just Kidding" സിനിമ കണ്ടതിന് ശേഷം രാജമൗലി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു.
So glad Karthikeya did #Premalu in Telugu. It was a laugh riot throughout. The writer did a fab job in getting the meme/youth language perfectly right.I liked the girl, Reenu in the trailer itself. In the film even the boy Sachin is lovable. But my fav is Aadi..JK..Just Kidding
— rajamouli ss (@ssrajamouli) March 8, 2024
ഹൈദരാബാദ് പ്രസാദ് തിയറ്ററിൽ നടന്ന പ്രത്യേക ഷോയിൽ കുടുംബത്തിനൊപ്പമാണ് രാജമൗലി പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കണ്ടത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഇന്ന് മാർച്ച് എട്ടാം തീയതി മുതൽ തെലുങ്ക് സംസ്ഥാനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. 100 കോടിയിലേക്കെത്തുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഒന്നുംകൂടി ഉത്തേജിപ്പിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം വമ്പൻ തുകയ്ക്കാണ് പ്രേമലുവിന്റെ മൊഴിമാറ്റ അവകാശം രാജമൗലിയുടെ മകൻ സ്വന്തമാക്കിയത്.
Pride of Indian Cinema #SSRajamouli along with his family at #Premalu Premiere at Prasad's, #Hyderabad @ssk1122 @ssrajamouli #LetsPremalu #Rajamouli #SSKarthikeya #PremaluTelugu #SSMB29 pic.twitter.com/Q01oC9rUzJ
— Sai Satish (@PROSaiSatish) March 8, 2024
മാർച്ച് അഞ്ച് വരെ റിപ്പോർട്ടുകൾ പ്രകാരം പ്രേമലും ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നേടിയത് 85.3 കോടിയാണ്. തെലുങ്ക് പതിപ്പിന് കൂടുതൽ ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിൽ നേടിയെടുത്താൽ ചിത്രത്തിന്റെ കളക്ഷൻ അവിശ്വസനീയമായി ഉയർന്നേക്കും. ആദ്യ ദിനം ബോക്സ്ഓഫീസിൽ വെറും 94 ലക്ഷം രൂപയായിരുന്നു പ്രേമലും നേടിയത്. പിന്നീട് കണ്ടത് ഒരു ജൈത്രയാത്രയായിരുന്നു.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.