IFFK 2022: മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഉതമയ്ക്ക്, മികച്ച സംവിധായകൻ ടൈമൂന്‍ പിറസെലിമോഗ്ലൂ

 ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ പുരസ്‌കാരം

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 08:17 PM IST
  • എഫ്.എഫ്.എസ്.ഐ - സിദ്ധാര്‍ഥ് ചൗഹാന്‍ (അമര്‍ കോളനി)
  • മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് - മഹേഷ് നാരായണന്‍ (അറിയിപ്പ്)
  • മികച്ച ഏഷ്യന്‍ ചലചിത്രത്തിനുള്ള നെറ്റ്പാക് - വിരാജ് (ആലം)
 IFFK 2022: മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഉതമയ്ക്ക്, മികച്ച സംവിധായകൻ ടൈമൂന്‍ പിറസെലിമോഗ്ലൂ

27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ബൊളീവിയന്‍ ചിത്രം ഉതമ നേടിയപ്പോള്‍ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ടൈമുന്‍ പിറസെലിമോഗ്ലു (കെര്‍) അര്‍ഹനായി. മികച്ച നവാഗത സംവിധാകനുള്ള രജതചകോരം ഫിറോസ് ഘോറി (ആലം) നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ പുരസ്‌കാരം. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരാണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. സമാപന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു. പത്ത് ലക്ഷം രൂപയാണ് പുരസ്കാര തുക. പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദനും മന്ത്രി കെ.രാജനും ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു.

എഫ്.എഫ്.എസ്.ഐ - സിദ്ധാര്‍ഥ് ചൗഹാന്‍ (അമര്‍ കോളനി)

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് - മഹേഷ് നാരായണന്‍ (അറിയിപ്പ്)

മികച്ച ഏഷ്യന്‍ ചലചിത്രത്തിനുള്ള നെറ്റ്പാക് - വിരാജ് (ആലം)

ഫിപ്രസി മലയാള ചലചിത്രം (പുതുമുഖം) - ഇന്ദു വിഎസ് 19 (1)(a)

ഫിപ്രസി മികച്ച രാജ്യാന്തര ചലചിത്രം - റോമി മേത്തി

file

ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്ബില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

file

മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി എസ്‌ സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി . ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ്‌ ചൗഹാൻ  തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ്  ഈ വിഭാഗത്തിലെ മികച്ച ചിത്രം.രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച  മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ കാണികൾ കൂവി. വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് സംവിധായകൻ രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. എന്നാൽ 'കൂവലുകൾ കൊണ്ട് തോൽപ്പിക്കാൻ നോക്കണ്ടെന്നും 1976ൽ എസ്എഫ്ഐ തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന കൂവലാണ് ഇതെന്നും സദസ്സിനോട് രഞ്ജിത് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News