കൊച്ചി: മലയാളികളുടെ സ്വന്തം വാനമ്പാടി ഒരിടവേളക്ക് ശേഷം ആലപിക്കുന്ന താരാട്ട് പാട്ട് പുറത്തുവിട്ടു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച 'ചാഞ്ചാട് ഉണ്ണി ചാഞ്ചാട്' എന്ന ഗാനമാണ് പുറത്തുവിട്ടത്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്.
Also Read: Haya Movie Song : "കൂടെ ഒഴുകി വാ"; ഹയയിലെ പുതിയ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിൽ
ചിത്രം നവംബര്‍ 25 ആയ നാളെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമാണ് ഹയ. 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Also Read: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്!
ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.
സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ, വിഷ്ണു സുനില്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, വി എഫ് എക്സ് ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ വാഴൂര്‍ ജോസ്, ആതിര ദില്ജിത്ത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...