മത്സരാർത്ഥികൾക്കായി വളരെ കഠിനമായ വീക്ക്ലി ടാസ്ക് ആണ് ഇത്തവണ ബിഗ് ബോസ് നൽകിയത്. ഉറക്കം കളഞ്ഞൊക്കെയാണ് പല മത്സരാർത്ഥികളും ഈ ടാസ്കിന് വേണ്ടി പ്രയത്നിച്ചത്. മാണിക്യ കല്ല് എന്നായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്കിന്റെ പേര്. ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന കല്ല് മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ കൈക്കലാക്കുക എന്നതായിരുന്നു ഗയിം. ബലപ്രയോഗത്തിലൂടെ കല്ല് സ്വന്തമാക്കരുതെന്ന് ബിഗ് ബോസിന്റെ നിർദ്ദേശവുമുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് ബസർ അടിക്കുക. അപ്പോൾ യഥാർത്ഥ കല്ല് ആരുടെ കയ്യിലാണോ ഉള്ളത് അവരാകും വിജയി. ഇതായിരുന്നു ബിഗ് ബോസ് ഈ ആഴ്ച നൽകിയ ടാസ്ക്.
ഓരോ മത്സരാർത്ഥിയും വളരെ ആവേശത്തോടെയാണ് ഗെയിമിനെ സമീപിച്ചത്. എന്നാൽ ഒടുവിൽ കല്ല് സ്വന്തമാക്കിയത് മനീഷയായിരുന്നു. മനീഷയ്ക്ക് ഈ നേട്ടം സ്വന്തമാക്കി കൊടുത്തത് അഖിൽ മാരാർ, വിഷ്ണു, മിഥുൻ, ഷിജു എന്നിവർ ചേർന്ന് നടത്തിയ മാസ്റ്റർ പ്ലാനിന് ഒടുവിലാണ്. കല്ല് സ്വന്തമായതോടെ രണ്ടാഴ്ച നോമിനേഷൻ ഫ്രീ ആയിരിക്കുകയാണ് മനീഷ. അടുത്ത രണ്ടാഴ്ചത്തേയ്ക്ക് ഇനി മനീഷ ബിഗ് ബോസ് വീട്ടിൽ സെയ്ഫ് ആണ്.
Also Read: Neymar Movie: ഒടുവിൽ 'നെയ്മർ' പ്രേക്ഷകരിലേക്ക് എത്തുന്നു; റിലീസ് തിയതി പുറത്തുവിട്ടു
എന്നാൽ മനീഷയ്ക്ക് ഈ നേട്ടം കിട്ടിയതിൽ മറ്റ് മത്സരാർത്ഥികൾ ഒട്ടും തന്നെ തൃപ്തരല്ല എന്നത് അവർ തമ്മിലുള്ള സംസാരത്തിൽ നിന്നും വ്യക്തമാണ്. നാദിറ ആയിരുന്നു ഇതിൽ ഏറ്റവും അധികം വാദിച്ചത്. ഒന്നും ചെയ്യാതെ ഒരാൾ നേട്ടം സ്വന്തമാക്കിയത് അംഗീകരിക്കാനാകില്ല എന്നായിരുന്നു നാദിറയുടെ നിലപാട്. എന്നാൽ അവരുടെ ടീം വർക്കിനെയും അവരുടെ എഫർട്ടിനെയും നാദിറ പ്രശംസിച്ചുവെങ്കിലും നേട്ടം സ്വന്തമാക്കിയ മനീഷ ഡിസർവിംഗ് ആണെന്നുള്ള കാര്യത്തിൽ അഭിപ്രായമില്ല എന്നായിരുന്നു നാദിറ പറഞ്ഞത്. ടാസ്ക് പൂർത്തിയായി വിജയിയെ ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോൾ മുതൽ നാദിറ പറഞ്ഞത് ഇക്കാര്യം തന്നെയാണ്.
പിന്നീട് ജുനൈസ്, ഒമർ ലുലു എന്നിവരുടെ കൂടെയിരുന്നും നാദിറ പറയുന്നത് ഇക്കാര്യം തന്നെയാണ്. മനീഷ ഡിസർവിംഗ് ആണെന്ന് ജുനൈസ് കാരണങ്ങൾ നിരത്തി പറഞ്ഞപ്പോൾ കിച്ചണിലെ കാര്യം അത് അവരുടെ ഡ്യൂട്ടിയാണ് അത് സെറീന ഉൾപ്പെടെ ബാക്കിയുള്ളവരും ചെയ്തുവെന്നും നാദിറ പറഞ്ഞു. പഠിച്ച് പരീക്ഷയ്ക്ക് രാത്രി കുത്തിയിരുന്ന് പഠിച്ചിട്ട് പോയിട്ട് തോൽക്കുകയും കോപ്പിയടിച്ച് ജയിക്കുന്നതിനെ ഈ വിഷയവുമായി നാദിറ താരതമ്യപ്പെടുത്തി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...