നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അനു മോഹൻ. ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരത്തിന്റേതായി രണ്ട് ചിത്രങ്ങളാണ് ഉടൻ പ്രദർശനത്തിനെത്തുന്നത്. 2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത 'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിൽ 'നാസ്സർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനു മോഹന്റെ ചലച്ചിത്ര പ്രവേശനം.
ആദ്യമായി നായകവേഷം ചെയ്തത് 2012 ജനുവരി അഞ്ചിന് പുറത്തിറങ്ങിയ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ്. അതേ വർഷം തന്നെ രൂപേഷ് പീതാംബരന്റെ 'തീവ്രം' എന്ന ചിത്രത്തിൽ പ്രതിനായകനായി. 2014-ൽ 'സെവൻത് ഡേ', 'പിയാനിസ്റ്റ്', 'ദ ലാസ്റ്റ് സപ്പർ' എന്നീ ചിത്രങ്ങളിലും 2015-ൽ 'പിക്കറ്റ് 43', 'യു ടൂ ബ്രൂട്ടസ്', 'ലോക സമസ്ത' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം 2017-ൽ 'ക്രോസ്റോഡ്സ്', 2018-ൽ 'അംഗരാജ്യതേ ജിമ്മന്മാർ' എന്നീ ചിത്രങ്ങൾ ചെയ്തു.
ALSO READ: കുടുംബ ബന്ധങ്ങളും പ്രണയവും പ്രമേയമായി "നേരറിയും നേരത്ത്"; ചിത്രീകരണം ആരംഭിച്ചു
വീണ്ടും ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020-ൽ 'കാട്ടു കടൽ കുതിരകൾ', 'അയ്യപ്പനും കോശിയും' എന്നീ ചിത്രങ്ങിലെത്തി. 2022-ൽ '21 വൺ ഗ്രാം', ' ലളിതം സുന്ദരം', 'ട്വൽത്ത് മാൻ', 'വാശി', 'ലാസ്റ്റ് 6 ഹവേർസ്' എന്നീ അഞ്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചു. അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. 'സി പി ഒ സുജിത്' എന്ന കഥാപാത്രമായാണ് അനു മോഹൻ ചിത്രത്തിലെത്തിയത്. ഗംഭീര കയ്യടി നേടിയ കഥാപാത്രമായിരുന്നു അത്. പിന്നീട് സിനിമയിൽ സജ്ജീവമായ താരം 2023-ൽ ഫഹദ് ഫാസിൽ ചിത്രം 'ധൂമം'ത്തിൽ ഒരു സുപ്രധാന വേഷം ചെയ്തു.
2024-ൽ 'സീക്രട്ട് ഹോം', 'ബിഗ് ബെൻ', 'ഹണ്ട്', 'കഥ ഇന്നുവരെ' എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളായെത്തി. അനു മോഹന്റെ ഒടുവിലായ് തിയേറ്റർ റിലീസ് ചെയ്ത 'കഥ ഇന്നുവരെ' മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് നായകനാകുന്ന 'വിലായത്ത് ബുദ്ധ', ശ്രീനാഥ് ഭാസിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'വികാരം' എന്നിവയാണ് ഇനി റിലീസ് ആകാനിരിക്കുന്ന ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.