Abraham Ozler OTT Release: ഇനി പ്രേക്ഷകർക്ക് ഒന്നും കൊണ്ടും കാത്തിരിക്കേണ്ടി വരില്ല. ആകാംക്ഷകൾക്കൊക്കെ വിരാമമിട്ട് അബ്രഹാം ഓസ്ലർ ഒടിടിയിൽ എത്തിയിരിക്കുകയാണ്. പല തവണ പല തീയ്യതികൾ സാമൂഹിക മാധ്യമങ്ങളിൽ ഒസ്ലറിൻറെ ഒടിടി തീയ്യതി സംബന്ധിച്ച് പ്രചരിച്ചിരുന്നു. എന്നാൽ ഈ തീയ്യതികളിലൊന്നിൽ പോലും ചിത്രം ഒടിടിയിൽ എത്തിയില്ല. 2024-ലെ ആദ്യ തീയ്യേറ്റർ ഹിറ്റ് എന്ന് പറയാവുന്ന ചിത്രം പരമാവധി ദിവസം തീയ്യേറ്ററിൽ സംപ്രേക്ഷണം ചെയ്ത ശേഷമാണ് ഒടിടിയിലേക്ക് എത്തിയതെന്നത് ശ്രദ്ധേയമാണ്.
ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. 20-ന് (ഇന്ന്) അർദ്ധ രാത്രി മുതൽ ചിത്രം നിങ്ങൾക്ക് കണ്ട് തുടങ്ങാം. ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ മാത്രമാണ് ഇതിന് നിങ്ങൾക്ക് ആവശ്യം. ഈ വർഷത്തെ ആദ്യ ഹിറ്റ് എന്നതിലുപരി ആഗോള ബോക്സോഫീസിൽ നിന്നും ചിത്രം സ്വന്തമാക്കിയത് 50 കോടിയോളം രൂപയാണ്. ജനുവരി 11 തീയ്യേറ്ററിൽ എത്തിയ ചിത്രം കൃത്യമായി പറഞ്ഞാൽ രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്.
ALSO READ: ഓസ്ലർ ഇന്ന് ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?
ഒടിടി അല്ലാതെ എവിടെ
ഒസ്ലറിൻറെ ഒടിടി അവകാശം ആമസോൺ പ്രൈമിനാണെന്ന് ആദ്യം തന്നെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും ശരിയല്ലെന്ന് പിന്നീട് വ്യക്തമായി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നതെന്ന് വ്യക്തമാക്കിയല്ലോ. അത് പോലെ തന്നെ ചിത്രം വിഷുക്കാലത്താണ് ചാനലുകളിൽ കാണാൻ സാധിക്കുക എന്നതാണ് മറ്റൊരു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
അങ്ങിനെ വന്നാൽ ഏഷ്യനെറ്റ് ചാനലിൽ നിങ്ങൾക്ക് അബ്രഹാം ഓസ്ലർ കാണാൻ സാധിക്കും. ജയറാമിനൊപ്പം മമ്മൂട്ടി കൂടിയ എത്തിയ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സമീപകാലത്തായി മികച്ച ത്രില്ലറുകളൊന്നും മലയാളത്തിലേക്ക് ചുവട് വെച്ചിരുന്നില്ലന്നതും ചിത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. അഞ്ചാം പാതിരയിൽ തുടങ്ങിയ മിഥുൻ മാനുവൽ തോമസ് ചിത്രങ്ങളോടുള്ള വിശ്വാസം എല്ലാ വിധത്തിലും ഒന്നു കൂടി ഉറപ്പിക്കുന്നതായിരുന്നു ഒസ്ലർ.
ഡോക്ടറെഴുതിയ കഥ
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനെ മെഡിക്കൽ ത്രില്ലർ കൂടിയായി മാറ്റുന്നുണ്ട് ചിത്രത്തിൽ മിഥുൻ മാനുവൽ തോമസ്. ഡോക്ടർ കൂടിയായ രൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഇർഷാദ് ഹസ്സനും മിഥുനും ചേർന്ന് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും. നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ എത്തിയ ഒസ്ലറിൽ പ്രധാന വേഷങ്ങളിലെത്തിയത് ജയറാം, മമ്മൂട്ടി എന്നിവർക്ക് പുറമെ
മിഥുൻ മുനുവൽ സംവിധാനം ചെയ്തിരിക്കുന്നത്. ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമിനെയും മമ്മൂട്ടിയെയും കൂടാതെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ്. മറ്റ് അണിയറ പ്രവർത്തകരെ കൂടി നോക്കിയാൽ ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദും എഡിറ്റിംഗ് സൈജു ശ്രീധറുമാണ്
കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് ഒസ്ലറിന്റെ കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ മനോഹറാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ് ആണ്. റോബിൻ വർഗീസ്, രജീഷ് വേലായുധൻ എന്നിവരാണ് അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ്, ജോൺ മന്ത്രിക്കൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗുമാണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ് എന്നിവരാണ്. വാഴൂർ ജോസാണ് പിആർഒ. ഏറ്റവും ശ്രദ്ധേയമായ കാര്യം ഒസ്ലറിലെ മമ്മൂട്ടിയുടെ എൻട്രി പോലും വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. പല അഭിമുഖങ്ങളിലും ജയറാം പോലും മമ്മൂട്ടിയെ പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും അതി വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.