തിരുവനന്തപുരം : ഭിന്നശേഷി പുനരധിവാസത്തിനായി കൈകോർത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറൻറ് ആർട് സെൻററിന് നൽകുമെന്ന് പ്രഖ്യാപിച്ച തുടർ ധനസഹായ വിതരണത്തിന് തുടക്കമായി. മാജിക് പ്ലാനറ്റിലെ ഫൻറാസിയ തീയറ്റർ ഹാളിൽ നടന്ന ചടങ്ങിൽ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ ഡിഫറൻറ് ആർട് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് തുക കൈമാറി. ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അനൂപ് വർഗ്ഗീസ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഡിഫറൻറ് ആർട് സെൻററിലെ കുട്ടികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ALSO READ: കൈറ്റ് വിക്ടേഴ്സിൽ ഫെബ്രുവരി 14 മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ
250 ഓളം ഭിന്നശേഷി കുട്ടികളാണ് ഡിഫറൻറ് ആർട് സെൻററിൽ പരിശീലനം നേടിവരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി ഡിഫറൻറ് ആർട് സെൻററിലെത്തിയപ്പോഴാണ് ഇനി മുതൽ എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ സെൻററിന് കൈമാറുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്. അന്ന് ഒന്നരക്കോടി രൂപയുടെ ധനസഹായം യൂസഫലി സെൻററിന് കൈമാറിയിരുന്നു.
ഇപ്പോൾ ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി ഉടൻ ബസ് വാങ്ങുമെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ബാക്കി തുക കൊണ്ട് കുട്ടികളുടെ സ്റ്റൈപൻഡും ഈ മാസം ഉയർത്തും. സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന ആരോപണങ്ങൾ കാര്യമാക്കുന്നില്ല. കുട്ടികൾക്ക് വേണ്ടിയുള്ള നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുതുകാട് വിശദീകരിച്ചു. രാജ്യത്തെ ജ്യുഡീഷ്യറിയിലും സർക്കാരിലുമാണ് വിശ്വാസമെന്നും സെൻററിന് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ച സഹായവിതരണം തുടരുമെന്നും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.