വയനാട്: പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റവിമുക്തരാക്കാൻ ഇടപെട്ട വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ഷീബയെ തൽസ്ഥാനത്ത് നിന്ന് നീക്കി. പുതുതായി ചുമതലയെടുത്ത വി.സി. ഡോ.കെ.എസ്.അനിലാണ് നടപടി സ്വീകരിച്ചത്.
സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കിലെന്ന് കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾ കോളജ് ആന്റി റാഗിങ്ങ് കമ്മിറ്റി നൽകിയ സസ്പെൻഷന്നെതിരെ മുൻ വി.സിക്ക് അപ്പീൽ നൽകിയിരുന്നു. ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ വി.സി. നൽകിയ കുറിപ്പിന്റെ മറവിൽ സമാന നടപടി നേരിടുന്ന സീനിയർ വിദ്യാർഥികളായ ഷീബയുടെ മകന്റെയും കൂട്ടുകാരന്റെയും സസ്പെൻഷൻ പിൻവലിക്കാൻ ഡീനിന് നിർദേശം നൽകിയതാണ് വിവാദമായത്.
സീനിയർ വിദ്യാർഥികളുടെ നടപടി ചട്ടവിരുദ്ധമായി ഒഴിവാക്കാൻ ഷീബ ഇടപെട്ടു എന്നാണ് കണ്ടെത്തൽ. വി.സിയുടെ ഓഫീസ് ജീവനക്കാരായിരുന്ന മറ്റ് 5 പേരെയും മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണസൗകാര്യാഥമാണ് മാറ്റങ്ങൾ എന്നാണ് വിശദീകരണം.
സിദ്ധാർഥന്റെ മരണശേഷം വിവിധ വകുപ്പ് മേധാവികളായ 12 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച ആന്റി റാഗിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ എട്ടു മാസമായി സിദ്ധാർഥൻ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായിരുന്നു. കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്റെ മുറിയിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യാനും ഒപ്പിട്ട് മടങ്ങാനും സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രീരത്തിലെ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.