കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാ.എസ്. നായർക്ക് കോടതി ശിക്ഷ വിധിച്ചു. ആറ് വർഷത്തെ കഠിന തടവും 40000 രൂപ പിഴയുമാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചത്. കോഴിക്കോട് ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കോഴിക്കോട് സ്വദേശിയായ വ്യവസായി അബ്ദുൾ മജീദിൽ നിന്നും 42,70,000 രൂപ ബിജു രാധാകൃഷ്ണനും സരിതയും തട്ടിയെടുത്തതാണ് കേസ് . ഈ കേസിലാണ് സരിതയ്ക്ക് (Saritha S Nair) ഇന്ന് കോടതി ശിക്ഷ വിധിച്ചത്. രാവിലെയോടെ കേസിൽ വാദം പൂർത്തിയാക്കിയ കോടതി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കഠിന തടവും പിഴയും വിധിച്ചത്.
Also Read: ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സജീവം; 10 ജില്ലകളിൽ വ്യാപിച്ചെന്ന് മുന്നറിയിപ്പ്
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ ഇപ്പോൾ quarantine ൽ ആയതിനാൽ അയാളുടെ വിധി പിന്നീട് പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതിയായ മണിമോനെ കോടതി ഇന്ന് വെറുതെവിട്ടു. സോളാർ തട്ടിപ്പ് കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നായിരുന്നു ഇത്. കേസിൽ വിധി മാർച്ച് 23 ന് പ്രഖ്യാപിക്കന്നിരിക്കെ സരിത ഹാജരാകാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.
എന്തായാലും ആറ് വർഷം കഠിന തടവ് അനുഭവിക്കുന്ന കാലയളവിൽ സരിതയ്ക്ക് ജാമ്യം ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ സരിതയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് വഞ്ചന, വ്യജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...