സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പിസി ജോർജ് തന്നെ സമീപിച്ചുവെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സമയം ബാലഭാസ്കറിന്റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. സൗഹാർദപരമായി കേസിന്റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി
സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
സ്വപ്നയെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്നയുടെ അമ്മയുടെ വീടും തന്റെ അമ്മയുടെ വീടും അടുത്താണെന്നാണ് സരിത മറുപടി പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ പിസി ജോർജ് സരിതയോട് പറയുന്നതാണ് ഓഡിയോയിലുള്ളത്.
സോളാർ പാനൽ വെച്ച് നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 43 ലക്ഷത്തിൽ അധികം രൂപ തട്ടിയ കേസിലാണ് ഇന്ന് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സരിതയുടെ അറസ്റ്റ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി ജോർജ് സ്ഥിരീകരിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.