Steamer Exploded: കൊച്ചിയിൽ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Kochi Fire Accident: വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കലൂർ സ്റ്റേഡിയത്തിലെ ഇഡലി കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2025, 06:16 PM IST
  • അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു
  • ഒരാളുടെ നില ​ഗുരുതരം
Steamer Exploded: കൊച്ചിയിൽ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഇഡലി കഫേ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഹോട്ടൽ ജീവനക്കാരനായ പശ്ചിമബം​ഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്.

നാ​ഗാലാൻഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശി യഹിയാൻ അലി, ഒഡിഷ സ്വദേശി കിരൺ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. പരിക്കേറ്റ രണ്ട് പേരെ ലിസി ആശുപത്രിയിലും രണ്ട് പേരെ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ: കൊട്ടാരക്കരയിൽ ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; രോ​ഗിയടക്കം 2 പേർ മരിച്ചു

ഉ​ഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ ഹോട്ടലിലെ ചില്ലുകൾ തകർന്നു. പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സുമിത്തിന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ശരീരത്തിൽ ചൂട് വെള്ളം വീണ് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. അതീവ ​ഗുരുതരാവസ്ഥയിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

അടുക്കള ഭാ​ഗത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സമീപത്തെ കടകളിലേക്ക് തീപടരുകയോ മറ്റുള്ള ആളുകൾക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. നിലവിൽ സമീപത്തെ കടകൾ അടച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News