Shobha Surendran: പദവികളുടെ പടികൾ പ്രലോഭിപ്പിച്ചിട്ടില്ല,പ്രഹ്ലാദനെ ആക്രമിച്ച ഹിരണ്യകശ്യപുവിനെ ഓർക്കുന്നത് നല്ലതാണ്-ശോഭാ സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 11:06 AM IST
  • കെ.സുരേന്ദൻറെ നിലപാടിന് പിന്നാലെയാണ് ശോഭയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
  • പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്
  • പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല.
Shobha Surendran: പദവികളുടെ പടികൾ പ്രലോഭിപ്പിച്ചിട്ടില്ല,പ്രഹ്ലാദനെ ആക്രമിച്ച ഹിരണ്യകശ്യപുവിനെ ഓർക്കുന്നത് നല്ലതാണ്-ശോഭാ സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബി.ജെ.പിക്കുള്ളിലെ പുകച്ചിൽ പ്രത്യക്ഷമാക്കി ശോഭാ സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്. താൻ സ്ഥാനമാനങ്ങൾക്ക് പിറകെ പോവില്ലെന്നും പദവികളുടെ പടികൾ പ്രലോഭിപ്പിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. ബി.ജെ.പിയുടെ പ്രശ്നങ്ങളെ പറ്റി കെ.സുരേന്ദൻറെ നിലപാടിന് പിന്നാലെയാണ് ശോഭയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

പോസ്റ്റ് ഇങ്ങിനെയാണ്- കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല.

ALSO READ: BJP Kerala | വയനാട് ബിജെപിയിൽ പൊട്ടിത്തെറി; പുതിയ ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധം

എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നും ശോഭാ സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.

ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ  അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന്  തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ  ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനമെന്നും പോസ്റ്റിൽ പറയുന്നു.

ALSO READ: Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്,

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News