തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 07:08 AM IST
  • ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
  • കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

തൃശൂര്‍: ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു.  സംഭവത്തെ തുടർന്ന് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.

Also Read: Fire Accident: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  മാറ്റ് തകരാറുകളൊന്നും കാറിന് ണ്ടായിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.0 മുതൽ 1.5 മീറ്റർ വരെ തിരമാല ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

Also Read: ഗജലക്ഷ്മി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി-കുബേര കൃപ; ലഭിക്കും അപൂർവ്വ സൗഭാഗ്യം! 

ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News