രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2021ൽ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 05:07 PM IST
  • രാജ്യത്ത് റോടപകടങ്ങൾ വർധിക്കുന്നതായി കേന്ദ്ര റിപ്പോർട്ട്
  • 2021ൽ മാത്രം സംഭവിച്ചത് 4.12 ലക്ഷം അപകടങ്ങളാണ്
  • 3.6 ലക്ഷമായിരുന്നു 2020ൽ സംഭവിച്ച അപകടങ്ങൾ
രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്നു;  കേരളം അഞ്ചാം സ്ഥാനത്ത്

രാജ്യത്ത് റോടപകടങ്ങൾ വർധിക്കുന്നതായി കേന്ദ്ര റിപ്പോർട്ട് . 2021ൽ മാത്രം സംഭവിച്ചത് 4.12 ലക്ഷം അപകടങ്ങളാണ് . അപകടത്തിൽ മൂന്നേമുക്കാൽ ലക്ഷം പേർക്ക് പരിക്കേൽക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു . 3.6 ലക്ഷമായിരുന്നു 2020ൽ സംഭവിച്ച അപകടങ്ങൾ . അരലക്ഷത്തോളമാണ് ഒരു വർഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വർധന.2020ൽ സംഭവിച്ച ഓരോ നൂറ് അപകടങ്ങളിലും 36 പേർ മരിച്ചിരുന്നത് 2021ൽ 37 മരണം ആയി ഉയർന്നു . 

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2021ൽ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . തമിഴ്നാടാണ് പട്ടികയിൽ ഒന്നം സ്ഥാനത്ത് . തുടർച്ചയായി അഞ്ചാം വർഷമാണ് പട്ടികയിൽ തമിഴ്നാട് മുന്നിലെത്തുന്നത് . 55,682 അപകടങ്ങളാണ് സംഭവിച്ചത് . റോഡപകടങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ഈ സ്ഥാനത്തെത്തുന്നത്.

 2020ൽ 27,877 അപകടങ്ങളുണ്ടായത് 2021ൽ 33,296 ആയി വർധിച്ചു . ഒരു വർഷത്തിനിടെ 19.4 ശതമാനത്തിന്റെ വർധനയാണ് അപകടങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2021ൽ 3429 മരണങ്ങളും 2020ല്‍ 2979 മരണങ്ങളും അപകടം മൂലം സംഭവിച്ചു.  മധ്യപ്രദേശിൽ 48,877ഉം 37,729ഉം കർണാടകയിൽ 34,647ഉം അപകടങ്ങളാണ് സംഭവിച്ചത് . മിസോറമിലാണ് ഏറ്റവും കുറവ് അപകടങഅങൾ റിപ്പോര്‍ട്ട് ചെയ്തത് .വെറും 69 അപകടങ്ങളാണ് സംഭവിച്ചിട്ടുളളത്.സംസ്ഥാന പോലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം റിപ്പോർട്ട് തയാറാക്കിയത് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News