തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ (Rajyasabha election) ഒഴിവുള്ള സീറ്റ് കേരള കോണ്‍ഗ്രസ് (എം) ന് (Kerala Congress M) നല്കാന് ഇടതുമുന്നണി തീരുമാനം. ഈ മാസം 29നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജോസ് കെ മാണി (Jose K Mani) രാജിവച്ച ഒഴിവിലേയ്ക്കാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി (LDF) യോഗത്തിലാണ് തീരുമാനം.
ജോസ് കെ മാണി തന്നെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. അതേ സമയം സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലടക്കം കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ഇടതുമുന്നണി നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ രാജ്യസഭ സീറ്റ് കൂടി നല്കിയിരിയ്ക്കുന്നത്.
Also Read: Rajyasabha Election : രാജ്യസഭ തെരഞ്ഞെടുപ്പ് നവംബർ 29ന്, ജോസ് വിഭാഗത്തിന് സീറ്റ് നൽകിയേക്കും
എല്‍ഡിഎഫില്‍ എത്തിയതിനെ തുടര്‍ന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കോവിഡ് (Covid 19) വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് (Election) നടത്താൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പും നടക്കും. നവംബർ 16നാണ് നാമനിർദേശ പത്രിക (Nomination) സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും. 2024 ജൂലൈ വരെയാണ് രാജ്യസഭ സീറ്റിന്റെ കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.