കൊല്‍ക്കത്ത: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. 5 മത്സരങ്ങളുടെ ട്വൻ്റി 20 പൂരത്തിനാണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം. പരിക്ക് പറ്റിയതിനെ തുടർന്ന് വിട്ടുനിന്ന മുഹമ്മദ് ഷമി വീണ്ടും തിരിച്ചെത്തുന്ന പരമ്പരയാണിത്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി ടീമിൽ തിരിച്ചെത്തുന്നത്. എന്നാൽ താരം ഇന്ന് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണും ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍) തുടങ്ങിയവരാണ് ടീമിലുള്ള മറ്റ് കളിക്കാർ. സഞ്ജു സാംസൺ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് താരം ഇന്ന് കളത്തിലിറങ്ങുന്നത്. അതിനാൽ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനവും നിർണായകമാണ്. ജോസ് ബട്ലറാണ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍.
ഈഡൻ ഗാർഡൻസിൽ പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണുള്ളത്. എന്നാല്‍ മഞ്ഞുണ്ടാവാൻ സാധ്യതയുള്ളതിനാൽ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴ മുന്നറിയിപ്പില്ല, തെളിഞ്ഞ ആകാശമാണ്. ക്രിക്കറ്റ് പ്രേമികൾക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാൻ കഴിയും.
മത്സരങ്ങൾ ഈ ദിവസങ്ങളിൽ
22 ജനുവരി, ആദ്യ മത്സരം, രാത്രി 7 മണിക്ക് - ഈഡന്‍ ഗാര്‍ഡന്‍സ്, കൊൽക്കത്ത
25 ജനുവരി, രണ്ടാം മത്സരം, രാത്രി 7 മണിക്ക് - എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ
28 ജനുവരി, മൂന്നാം മത്സരം, രാത്രി 7 മണിക്ക് - നിരഞ്ജൻ ഷാ സ്റ്റേഡിയം, രാജ്കോട്ട്
31 ജനുവരി, നാലാം മത്സരം, രാത്രി 7 മണിക്ക് - എംസിഎ സ്റ്റേഡിയം, പൂനെ
2 ഫെബ്രുവരി, അഞ്ചാം മത്സരം, രാത്രി 7 മണിക്ക് - വാങ്കഡെ സ്റ്റേഡിയം, മുംബൈ
എവിടെ കാണാം?
സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തല്‍സമയം കാണാം. മൊബൈല്‍ വഴി കാണുന്നവർക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.