ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗുണ-ദോഷ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും.
വേദ ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് കണക്കാക്കുന്നത്. ചൊവ്വയുടെ രാശിമാറ്റം 12 രാശികളിലും ശുഭ-അശുഭ ഫലങ്ങൾക്ക് കാരണമാകും.
മിഥുനത്തിലെ ചൊവ്വയുടെ വക്രഗതി മൂന്ന് രാശിക്കാർക്ക് ദോഷങ്ങൾ വരുത്തും. ഏതെല്ലാം രാശിക്കാർക്കാണ് ഇത് ദോഷമാകുന്നതെന്ന് അറിയാം.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് പലവിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മോശമാകും. നിക്ഷേപത്തിൽ നഷ്ടം ഉണ്ടാകും. വരുമാനത്തിൽ ഇടിവുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വളരെ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. ജോലി മാറാൻ ശ്രമിക്കരുത്. മറ്റൊരു ജോലി ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇക്കാലയളവിൽ ഹനുമാൻ ഭജന ചൊല്ലുന്നത് ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ആരോഗ്യകാര്യങ്ങളിൽ ആശങ്കയുണ്ടാകും. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. ജോലി സ്ഥലത്ത് ഇടപെടുമ്പോൾ വളരെ ജാഗ്രത പുലർത്തണം. ജോലിസ്ഥലത്തെ അനാവശ്യ പ്രശ്നങ്ങൾ ജോലിക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുക. ചുവന്ന വസ്ത്രങ്ങളും മധുരപലഹാരങ്ങളും ധാനം ചെയ്യുന്നത് ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും.
മീനം (Pisces): മീനം രാശിക്കാർക്ക് കുടുംബജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ദമ്പതിമാർക്കിടയിൽ തെറ്റിദ്ധാരണകൾക്ക് സാധ്യത. ചെറിയ അഭിപ്രായ ഭിന്നതകൾ വാക്കുതർക്കത്തിലേക്കും വേർപിരിയലിലേക്കും നയിക്കും. വീട്, വസ്തു തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടാകും. ആരോഗ്യപ്രശ്നങ്ങളും അലട്ടും. ഹനുമാനെ ഭജിക്കുന്നത് ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും.