തിരുവനന്തപുരം : ഒാൺലൈൻ (Online Fraud) തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ കൊടുത്ത പരാതി പോലീസ് അവഗണിച്ചെന്ന് ആരോപിച്ച് മുൻ ഡി.ജി.പി ആർ.ശ്രീലേഖ. മ്യൂസിയം പോലീസ് സ്റ്റേഷനെതിരെയാണ് ശ്രീലേഖയുടെ ആരോപണം.
സാമ്പത്തിക തട്ടിപ്പിന് ഇരയായി നല്കിയ പരാതിയില്‍ പോലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ശ്രീലേഖ പറഞ്ഞു. നേരിട്ടാണ് ശ്രീലേഖ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതായി കാണിക്കുന്നത്.
ALSO READ: കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് ഫലം: ഒരു ചെറിയ പിഴവെങ്കിലും വന്നാൽ? വലിയ വില കൊടുക്കേണ്ടി വരും
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻ ഡി.ജി.പിയുടെ (Dgp) വെളിപ്പെടുത്തല്‍.നാല് തവണ പരാതിയുമായി മ്യൂസിയം പോലീസിനെ സമീപിച്ചെന്നും അവർ അവഗണിക്കുകയായിരുന്നെന്നും ശ്രീലേഖ പറയുന്നു.
ALSO READ: പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്ന് മുതൽ
തന്റെ അനുഭവം ഇതാണെങ്കില്‍ സ്റ്റേഷന് പരിധിയില്‍ ജീവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു. 1700 രൂപയാണ് തട്ടിപ്പിനിരയായി നഷ്ടപ്പെട്ടുവെന്ന് ശ്രീലേഖ പറയുന്നത്.കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമ വിരുദ്ധമായി തട്ടിയെടുത്തതിനെതിരെയാണ് പരാതി നല്‍കിയത്. പരാതിയുടെ ഭാഗമായി സ്റ്റേഷൻ ഹൌസ് ഒാഫീസറെ നേരിട്ട് വിളിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഒമ്പത് പേർ കസ്റ്റഡിയിൽ
2013-ൽ പണി നടന്നു കൊണ്ടിരുന്ന തൻറെ വീട്ടിൽ നിന്നും 50000 രൂപയുടെ വസ്തുക്കൾ നഷ്ടടമായിരുന്നു. കുടുംബ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷണം പോയിട്ടും ഇതായിരുന്നു അവസ്ഥ. തനിക്ക് ഇതാണെങ്കിൽ സ്റ്റേഷനിൽ പരാതിയുമായെത്തുന്നവരുടെ അവസ്ഥ എങ്ങിനെയായിരിക്കുമെന്നും അവർ ചോദിക്കുന്നു.
ശ്രീലേഖയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മ്യൂസിയം പോലീസ് പ്രതികരിച്ചു. ഇമെയിലായി പരാതി അയച്ചെന്ന് ശ്രീലേഖ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...