Narendra Modi: കൊച്ചിയെ ഇളക്കി മറിച്ച് മോദി; റോഡ് ഷോയിൽ ജനസാഗരം

Narendra Modi at Kochi: ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 08:34 PM IST
  • റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
  • റോഡ് ഷോയില്‍ തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി എത്തിയത്.
  • കെപിസിസി ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെയായിരുന്നു റോഡ് ഷോ.
Narendra Modi: കൊച്ചിയെ ഇളക്കി മറിച്ച് മോദി; റോഡ് ഷോയിൽ ജനസാഗരം

കൊച്ചി: ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആവേശോജ്വലമായ വരവേല്‍പ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി പങ്കെടുത്ത റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. 

പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ കൊച്ചിയിലുണ്ടായിരുന്നു. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോ മീറ്ററോളം നീണ്ടുനിന്ന റോഡ് ഷോയില്‍ തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. റോഡിന് ഇരുവശത്തുമായി തിങ്ങിക്കൂടിയ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ വരവേറ്റത്. റോഡ് ഷോയില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഉണ്ടായിരുന്നു. 

ALSO READ: പ്രധാനമന്ത്രിയ്ക്ക് സ്വർണ തളിക; സമ്മാനം ഒരുക്കി സുരേഷ് ഗോപി

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേവലം വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നതിലുപരിയായി സീറ്റുകള്‍ വിജയിക്കുകയാണ് പ്രധാനമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. കേരളത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ എന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തെ പ്രവര്‍ത്തനങ്ങള്‍. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഈ മാസം ആദ്യം തൃശൂരിലും അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു. 

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും. തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. ഇതിന് ശേഷം കൊച്ചിയിലേയ്ക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഷിപ് യാര്‍ഡിലെ പരിപാടിയില്‍ പങ്കെടുത്ത് ഒന്നരയ്ക്ക് മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News