THiruvananthapuram : തൂടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് (India) ഇന്ധന വില (Petrol Price) വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് (Diesel Price) 27 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ വർദ്ധനവൊട് കൂടി തിരുവനന്തപുരത്തെ ഡീസൽ വില 101 രൂപ കടന്നു.കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഇന്ധന വിലയിൽ ആറ് രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 107.76 രൂപയാണ്. അതേസമയമ് ഡീസൽ വില 101.29 രൂപയാണ്. കൊച്ചിയിലും പെട്രോൾ വില 105 രൂപ കടന്നു.ഇന്ന് പെട്രോളിന് കൊച്ചിയിൽ ലിറ്ററിന് 105 . 68 രൂപയാണ് . കൂടാതെ ഡീസൽ വില ലിറ്ററിന് 99.41 രൂപയാണ്. കോഴിക്കോട് പെട്രോൾ വില 106 രൂപയോടടുത്തിരിക്കുകയാണ്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 105.92 രൂപയാണ്. അതേസമയം ഡീസലിന്റെ വില 99.63 രൂപയുമാണ്.
ALSO READ: Petrol Diesel Price Hike| രണ്ടാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ പൊള്ളുന്ന വർധന
രാജ്യതലസ്ഥാനത്ത് പെട്രോൾ വില 105.49 രൂപയായി ഉയർന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 111.43 രൂപയാണ്. മുംബൈയിൽ ഡീസൽ വില ഒരു ലിറ്ററിന് 102.15 രൂപയായി ഉയർന്നിട്ടുണ്ട്. അതുകൂടാതെ ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില 94.22 രൂപയാണ്. ചെന്നൈയിൽ പെട്രോൾ വില 102 രൂപ 70 പൈസയും, ഡീസൽ വില 98.59 രൂപയുമാണ്.
ALSO READ: Fuel Price hike: ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് നൂറ് കടന്ന് ഡീസൽ വില
രണ്ടാഴ്ചയ്ക്കിടെ ഇത് 15 -ാമത്തെ തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത് അതേസമയം ഡീസൽ വില മൂന്നാഴ്ചയ്ക്കുള്ളിൽ 18 തവണ വർദ്ധിച്ചു. രാജ്യത്ത് മിക്ക സംസ്ഥാങ്ങളിലും പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ എത്തി കഴിഞ്ഞു. അതെ സമയം വിവിധ സംസ്ഥാനങ്ങളിൽ ഡീസൽ വിലയും 100 രൂപയ്ക്ക് മുകളിലാണ്.
ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...