Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയിൽ വിജയത്തുടക്കവുമായി ഇന്ത്യ; ബം​ഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് ജയം, ഗില്ലിന് സെഞ്ച്വറി

India vs Bangladesh: ശുഭ്മാൻ ​ഗിൽ പുറത്താകാതെ 129 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 11:20 PM IST
  • ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്തായി
  • തൗഹീദ് സെഞ്ച്വറിയും ജാകെർ അലി അർദ്ധ സെഞ്ച്വറിയും നേടി
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയിൽ വിജയത്തുടക്കവുമായി ഇന്ത്യ; ബം​ഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് ജയം, ഗില്ലിന് സെഞ്ച്വറി

ദുബയ്: ചാമ്പ്യൻസ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങി ഇന്ത്യ. ബം​ഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ശുഭ്മാൻ ​ഗിൽ പുറത്താകാതെ 129 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്തായി. തൗഹീദ് സെഞ്ച്വറിയും ജാകെർ അലി അർദ്ധ സെഞ്ച്വറിയും നേടി. ഷമി അഞ്ച് വിക്കറ്റ് നേടി.

ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റുകൾ നേടി. ബം​ഗ്ലാദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ, സൗമ്യ സർക്കാർ, മുഷ്ഫിഖർ റഹീം എന്നിവർ റൺസൊന്നും നേടാതെ മടങ്ങി.

ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് എന്നീ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ഇറക്കിയത്. രണ്ടാം സ്പിന്നറായി ഹർഷിത് റാണയെ ഇന്ത്യ ഇറക്കി. ശുഭ്മാൻ ഗിൽ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയുടെ നെടുംതൂണായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News