Palakkad To Ayodhya Aastha Special Train : പാലക്കാട് നിന്നും ആയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി. നേരത്തെ ജനുവരി 30ന് ആദ്യ സർവീസ് പ്രഖ്യാപിച്ചത് റദ്ദാക്കിയിരുന്നു. അന്ന് റീഷെഡ്യുൾ ചെയ്ത പുതിയ സർവീസാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കിയതിനുള്ള കാരണം റെയിൽവെ ഇതുവരെ വ്യക്തമാക്കിട്ടില്ല. കോച്ചുകളുടെ ലഭ്യതയില്ലായ്മയെ തുടർന്നായിരുന്നു ജനുവരി 30നുള്ള ആദ്യ സർവീസ് റദ്ദാക്കിയിരുന്നതെന്നായിരുന്നു പാലക്കാട് ഡിവിഷൻ നൽകിയിരുന്നു വിശദീകരണം.
അയോധ്യയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ സ്പെഷ്യൽ ട്രെയിന് വേണ്ടിയുള്ള ബോഗുകൾ ലഭ്യമല്ലാതെ വന്നതോടെയാണ് കേരളത്തിൽ നിന്നുള്ള അയോധ്യയിലേക്കുള്ള ആദ്യ സർവീസ് റെയിൽവെ റദ്ദാക്കിയത്. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വൻ തിരക്കാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടാകാം റീഷെഡ്യുൾ ചെയ്ത സർവീസും റദ്ദാക്കിയിരിക്കുന്നത്.
മുൻകൂട്ടി പറഞ്ഞ തീയതികളിൽ മാറ്റമുണ്ടായാൽ റെയിൽവെ അത് നേരത്തെ അറിയിക്കുമെന്നായിരുന്നു ജനുവരി 30ന് അറിയിച്ചിരുന്നത്. കൂടാതെ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനും ഉണ്ടാകില്ല. അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടു റെയിൽവേ ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം ആഴ്ച്ചയോടെ ഇതിനെക്കുറിച്ച് വ്യക്തത വരുമെന്നാണ് തിരുവനന്തപുരം ഡിവിഷൻ പിആർഒ അറിയിക്കുന്നത്.
പാലക്കാട്-ആയോധ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് സമയവും തീയതിയും
ജനുവരി 30, ഫെബ്രുവരി നാല് എന്നീ സർവീസുകളാണ് റെയിൽവെ ഇതിനോടകം റദ്ദാക്കിയിരിക്കുന്നത്. ഇനി ഫെബ്രുവരി 9, 14, 19, 24, 29 തീയതികളിലായി റെയിൽവെ അയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് പാലക്കാട് പുറപ്പെടുന്നതാണ്. രാവിലെ 7.10നാണ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുക. മൂന്ന് ദിവസമാണ് പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള യാത്ര ദൈർഘ്യം. അന്ന് വൈകിട്ട് തന്നെ തിരിച്ച് നാട്ടിലേക്കുള്ള ട്രെയിനും ലഭ്യമാണ്.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
റെയിൽവെ സ്റ്റേഷൻ കൌണ്ടറിൽ നിന്നോ, ഐആർസിടിസിയുടെ വെബ്സൈറ്റ്, ആപ്ലിക്കേഷനിലൂടെയൊ ആർക്കും പാലക്കാട്-ആയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതല്ല. പകരം ഐആർസിടിസിയുടെ ടൂറിസം വെബ്സൈറ്റിൽ പ്രവേശിച്ച് വേണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഒരു യാത്രകർക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനെ സാധിക്കൂ. 22 സ്ലീപ്പർ കോച്ചാണ് ട്രെയിനുള്ളത്. 1,500 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.