തിരുവനന്തപുരം: Onam 2021: ഈ ഓണസമയത്ത് സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി സർക്കാർ രംഗത്ത്.
കർഷകർക്ക് സന്തോഷം ലഭിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അതായത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഓണക്കിറ്റില്‍ (Onam 2021) ഏലയ്ക്കയും ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചു.
Also Read: Onam 2021: അധിക ബാധ്യത, ഓണക്കിറ്റില്‍ നിന്നും ക്രീം ബിസ്കറ്റ് ഒഴിവാക്കി.... !!
ഇതിന്റെ അടിസ്ഥാനത്തിൽ കിറ്റുകളില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏകദേശം 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഓണക്കിറ്റില്‍ (Onam Kit) ഏലയ്ക്ക ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കര്‍ഷകരില്‍നിന്നു ശേഖരിക്കുക.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. ഈ പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) ഭക്ഷ്യമന്ത്രി ജി ആര് അനിലും അനുകൂലിക്കുകയും ചെയ്തു.
Also Read: Onam 2021: ബാലരാമപുരം കൈത്തറിക്ക് കൈത്താങ്ങായി അമേരിക്കൻ മലയാളികൾ
ഇതോടെ ഇത്തവണ ഓണത്തിന് പായസം ഉണ്ടാക്കാൻ ഏലയ്ക്ക പുറത്തു നിന്നും വാങ്ങേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...