Mananthavady Tiger Attack: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തി

Minister AK Saseendran: രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രിയെ വീടിന് 200 മീറ്റർ അകലെ നാട്ടുകാർ തടഞ്ഞു. കനത്ത പ്രതിഷേധത്തിനിടെയിലാണ് മന്ത്രി സന്ദർശനം പൂർത്തിയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 05:41 PM IST
  • വയനാട് പഞ്ചാര കൊല്ലിയിലെ കടുവയെ അനുകൂല സാഹചര്യം കിട്ടുകയാണെങ്കിൽ ഉടൻ വെടിവെക്കുമെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി
  • കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി പ്രതികരിച്ചു
Mananthavady Tiger Attack: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തി

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി രാധയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തി. വീട്ടിലെത്തിയ മന്ത്രി ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. കനത്ത പ്രതിഷേധത്തിനിടെയിലാണ് മന്ത്രി സന്ദർശനം പൂർത്തിയാക്കിയത്. രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രിയെ വീടിന് 200 മീറ്റർ അകലെ നാട്ടുകാർ തടഞ്ഞു.

രാധ കൊല്ലപ്പെട്ടത് കാട്ടിൽ വെച്ചാണ്, പ്രദേശത്തെ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന മന്ത്രിയുടെ രണ്ട് പ്രസ്താവനകളും പിൽ വലിക്കണം, കടുവയെ വെടിവെച്ച് കൊല്ലണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അരമണിക്കൂറിലധികം സമയമെടുത്തതിന് ശേഷമാണ് മന്ത്രിക്ക് രാധയുടെ വീട്ടിൽ പ്രവേശിക്കാനായത്.

ALSO READ: 'നരഭോജി'യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും!

അതേസമയം, വയനാട് പഞ്ചാര കൊല്ലിയിലെ കടുവയെ അനുകൂല സാഹചര്യം കിട്ടുകയാണെങ്കിൽ ഉടൻ വെടിവെക്കുമെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി പ്രതികരിച്ചു.

സ്ഥലത്തെ അടിക്കാടുകൾ തോട്ടം ഉടമകൾ തന്നെ വെട്ടി മാറ്റണം. ഒന്നാം തിയതിക്കകം സ്ഥലത്ത് പുതിയ ക്യാമറകൾ സ്ഥാപിക്കുമെന്നും പൊലീസ് ഉൾപ്പെടെയുള്ളവരെ  ഉപയോഗിച്ച് സ്ഥലത്ത് നിരീക്ഷണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News