വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൗത്യത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തിയത്.
ഡിഎഫ്ഒ മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ടിരിക്കെ മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ ഇടയിലേക്ക് കയറി പ്രതികരണം തടസ്സപ്പെടുത്തി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന്റെ കാരണമെന്തെന്നതിൽ വ്യക്തതയില്ല.
ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നൽകുക. ഡ്രോൺ പരിശോധനയും തെർമൽ ക്യമറ സംവിധാനം ഉപയോഗിച്ചും തിരച്ചിലും നടത്തും.
കുംകിയാനകളെ ആവശ്യത്തിനനുസരിച്ച് ഇവിടേക്ക് എത്തിക്കും. അടിക്കാടുകൾ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും ഡിഎഫ്ഒ പ്രതികരിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കടുവയെ കണ്ടെത്താൻ വനം വകുപ്പ് നടത്തുന്ന പദ്ധതികൾ വിശദീകരിക്കുമ്പോഴാണ് ഡിഎഫ്ഒയെ തടഞ്ഞത്. എസ്എച്ച്ഒ നിയമം കൈയിലെടുക്കുകയാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെയുഡബ്ല്യൂജെ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു.
അതേസമയം കടുവയ്ക്കായുള്ള തെരച്ചിൽ മൂന്നാം നാളിലേക്ക് കടക്കുകയാണ്. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകൾ തെരച്ചിലിന് ഇറങ്ങി. ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ ഡാർട്ടിങ് ടീമുണ്ട്. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും.
കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തിരച്ചിൽ. കടുവയെ സ്പോട് ചെയ്താൽ ഏറ്റവും അടുത്തുള്ള ഡാർട്ടിങ് ടീമിനെ അറിയിക്കും. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.