തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. വിവിധ ബ്രാൻഡുകൾക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. എല്ലാ ബ്രാൻഡുകൾക്കും വില വർധിച്ചില്ലെങ്കിലും ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില വർധിച്ചതായിട്ടാണ് റിപ്പോർട്ട്.
Aslo Read: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
62 കമ്പനികളുടെ 341 ബ്രാന്‍ഡുകളുടെ വില വര്‍ധിക്കുകയും 45 കമ്പനികളുടെ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വര്‍ധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മദ്യ കമ്പനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിക്കൊണ്ടാണ്. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്.
Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ചിങ്ങ രാശിക്കാർക്ക് മികച്ച ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്റെ വിലയും വർധിച്ചു. 10 രൂപയാണ് വർധിച്ചത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 650 രൂപ കൊടുക്കേണ്ടി വരും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതൽ 50 രൂപ വരെ കൂടും. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപയാണ് വില. ഇതിനൊപ്പം ബിയറിനും വൈനിനും വില വര്‍ധിച്ചു. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.