ഇടുക്കി: പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി ഈശ്വറാണ്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യ വിലയിൽ മാറ്റം; 341 ബ്രാൻഡുകളുടെ വില വർധിക്കും
പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെ ഈശ്വറും പ്രേംസിംഗും തമ്മിൽ താമസ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടായി. വാക്കേറ്റത്തെ തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ ഈശ്വറിനെ പ്രേം സിംഗ് കല്ലുകൊണ്ടും വടികൊണ്ടും മർദ്ദിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപത്ത് താമസിക്കുന്നവർക്കൊപ്പം ഈശ്വറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പ്രേംസിംഗും ഉണ്ടായിരുന്നു.
തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നതിനാൽ ഈശ്വറിനെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെനിന്നുള്ള യാത്രാ മധ്യേ ബോഡിനായ്ക്കന്നൂരിൽ വച്ചാണ് ഈശ്വർ മരിച്ചത്. തുടർന്ന് ശാന്തൻപാറ പോലീസ് പ്രേം സിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: സ്വർണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ വില!
എന്താണ് സംഘർഷത്തിനിടയാക്കിയ കാരണം എന്നറിയാൻ ദ്വിഭാഷിയുടെ സഹായത്തോടെ പ്രേംസിംഗിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വാക്കു തർക്കത്തിനിടെ തലക്ക് അടിച്ചു എന്നാണ് പ്രേംസിംഗ് പോലീസിനോട് പറഞ്ഞത്. ഈശ്വറിൻറെ മൊബൈൽ ഫോണും ഇയാൾ അടിച്ചു തകർത്തിരുന്നു. പ്രേംസിംഗിംൻറെ മകൾ കുറച്ചു നാളായി പൂപ്പാറയിലെ തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്. ജനുവരി അഞ്ചിന് സ്വദേശത്തേക്ക് പോയ ഇവർ ഇന്നലെയാണ് മടങ്ങിയെത്തിയിരുന്നു.
ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് കുറച്ചു നാൾ മുൻപ് പ്രേംസിംഗ് വീണ്ടും വിവാഹം കഴിച്ചിരുന്നു. മധ്യപ്രദേശിൽ വച്ച് പ്രേംസിംഗും ഈശ്വറും തമ്മിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.