Director Shafi Movies: പോഞ്ഞിക്കരയെ സൃഷ്ടിച്ച കല്യാണരാമൻ, ദശമൂലം ദാമുവിനെ ഹിറ്റാക്കിയ ചട്ടമ്പിനാട്; ഷാഫി സമ്മാനിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും‌

പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ചില സംവിധായകരിൽ ഒരാളായിരുന്നു ഷാഫി. അദ്ദേഹത്തിന്റെ അകാല വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 
1 /9

മലയാളി എന്നും കാണാൻ ഇഷ്ടപ്പെടുന്ന, മതിമറന്ന് ചിരിക്കാൻ ആ​ഗ്രഹിക്കുന്ന ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഈ ചിത്രം തന്നെയാണെന്ന് നിസംശയം പറയാം. 

2 /9

ജയറാം നായകനായ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രം തിയേറ്ററിൽ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. ഷാഫിയുടെ രണ്ടാമത്തെ ചിത്രമാണ് കല്യാണരാമൻ. ഈ ചിത്രത്തോടെ മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഷാഫി സ്ഥാനം പിടിച്ചിരുന്നു. ഇന്നും നമ്മളൊക്കെ നിത്യജീവിതത്തിൽ എടുക്കുന്ന റെഫറന്‍സുകള്‍ ഈ ചിത്രത്തിലേതാകും. 

3 /9

തുടർന്ന് പരാജയങ്ങള്‍ അറിയാതെ തുടര്‍ച്ചയായി ആറ് സിനിമകളാണ് ഷാഫി സംവിധാനം ചെയ്തത്. വണ്‍ മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ് എന്നീ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു. 

4 /9

വിക്രം നായകനായ മജാ എന്ന തമിഴ് ചിത്രവും ഷാഫി സംവിധാനം ചെയ്തിട്ടുണ്ട്.

5 /9

പിന്നീട് ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതിലും വലിയ വിജയവുമായി ഷാഫി തിരിച്ചെത്തുകയും ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങൾ ഷാഫിയുടെ തിരിച്ചുവരവാഘോഷിച്ച ചിത്രങ്ങളായിരുന്നു. 

6 /9

വൺ മാൻ ഷോ, കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ടു കൺട്രീസ്, ലോലി പോപ്പ്, വെനീസിലെ വ്യാപാരി, 101 വെഡ്ഡിം​ഗ്സ്, ഷെർലക്ക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക്, ആനന്ദം പരമാനന്ദം തുടങ്ങിയവയാണ് ഷാഫിയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങൾ.

7 /9

പിന്നീട് ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതിലും വലിയ വിജയവുമായി ഷാഫി തിരിച്ചെത്തുകയും ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങൾ ഷാഫിയുടെ തിരിച്ചുവരവാഘോഷിച്ച ചിത്രങ്ങളായിരുന്നു. 

8 /9

സിനിമകൾ പോലെ തന്നെ ചില ഷാഫി സമ്മാനിച്ച ചില കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. മിസ്റ്റര്‍ പോഞ്ഞിക്കര (കല്യാണരാമന്‍), സ്രാങ്ക് (മായാവി, ദശമൂലം ദാമു (ചട്ടമ്പിനാട്), ഫൈനാന്‍ഷ്യറായ മണവാളൻ (പുലിവാല്‍ കല്യാണം) തുടങ്ങിയ കഥാപാത്രങ്ങളെ മലയാളി സിനിമ കാണുന്ന കാലത്തോളം മറക്കില്ല.

9 /9

നിരവധി ആശയങ്ങൾ ഇനിയും ചെയ്യാൻ ബാക്കിവച്ചാണ് ഷാഫി വിട പറയുന്നത്. 

You May Like

Sponsored by Taboola