പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ചേകോലിലാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയത്. ജനവാസ മേഖലയിൽ എത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മയക്കുവെടിവെച്ച് പിടികൂടിയ പുലിയെ കൂട്ടിലേക്ക് മാറ്റിയിരുന്നു. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണ് ചത്തത്.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പിവേലിയിൽ കുടുങ്ങിയ പുലി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാകാം ആന്തരിക രക്തസ്രാവം ഉണ്ടായതെന്നാണ് കരുതുന്നത്. അതേസമയം, മയക്കുവെടി ശരീരത്തിൽ പൂർണമായും ഏറ്റിട്ടില്ലെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ALSO READ: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ഗതാഗതം തടസപ്പെട്ടു
പുലിയുടെ ശരീരം ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കൊണ്ടുപോയതിന് ശേഷം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്മോർട്ടം നടത്തും. കമ്പിവേലിയിൽ പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കുടുങ്ങിയത്. പുലിയുടെ ശരീരത്തിൽ ബാഹ്യമായി സാരമുള്ള പരിക്കുകൾ ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
മയക്കുവെടി വച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയ പുലിയെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ വൈകിട്ട് വരെ നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്. പുലിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.