കോഴിക്കോട്: മാവൂർ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന ഐ.ഐ.ടിയുടെ കണ്ടെത്തൽ തള്ളി സംസ്ഥാന സർക്കാർ. മദ്രാസ് ഐ.ഐ.ടിയാണ് കെട്ടിടം ബലപ്പെടുത്തണമെന്നും അപകടാവസ്ഥയിലാണെന്നും സർക്കാരിന് റിപ്പോർട്ട് നൽകിയത്.
എന്നാൽ ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്.ഹരികുമാറിൻറെ നേതൃത്വത്തിലെ അഞ്ചംഗം സംഘമാണ് പരിശോധന നടത്തിയത്.
ഒരുമാസത്തിലധികം ഇ പരിശോധന നടത്തിയതിന് ശേഷമാണ് കണ്ടെത്തൽ. കെട്ടിടത്തിൻറെ അടിസ്ഥാന ഘടനയിൽ മാത്രം അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിയതെന്നുമാണ് കണ്ടെത്തൽ.
ഏത് റിപ്പോർട്ടാണ് ശരി?
ഐ.ഐ.ടി നൽകിയ റിപ്പോർട്ടാണോ സർക്കാർ സമിതി നൽകിയ റിപ്പോർട്ടാണോ ജനം മുഖ വിലക്ക് എടുക്കേണ്ടതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പ്രധാന ചോദ്യം. നിലവിൽ കെട്ടിടം ബലപ്പെടുത്താനായി മണ്ണ് പരിശോധന നടന്ന് വരികയാണ്. വിദഗ്ധ സമിതി റിപ്പോർട്ട് ശരിവെച്ച് കെട്ടിടം ബലപ്പെടുത്തിയാൽ അടുത്ത പ്രശ്നം സംബന്ധിച്ച് ആശങ്കയുണ്ട്.
എന്തായാലും ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനിയറിംഗ് മേധാവി അളഗസുന്ദര മൂർത്തിയുടെ മേൽനോട്ടത്തിൽ ബലപ്പെടുത്തൽ നടപടികൾ അടുത്ത ദിവസം തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...