കൊച്ചി: ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷിനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയില്‍ യാത്രചെയ്യാനുളള ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്വുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.
ഇതിനായി മൊബൈല്‍ ഫോണില്‍ കൊച്ചി വണ്‍ ആപ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക.
Read Also: School Opening: സ്കൂൾ തുറക്കുന്നു, വിവിധ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം. പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്വുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപിലെ മെനുവില്‍ നിന്ന് ഏതുസമയത്തും ക്വൂആര്‍ കോഡ് ടിക്കറ്റ് സ്‌കാനിംഗിനായി എടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി 18004250355 എന്ന നമ്പരില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA