നാളെ ഫെബ്രുവരി 10 തിങ്കളാഴ്ച. ഈ ദിവസം സോമപ്രദോഷ വ്രതവും, രവിയോഗവും രൂപപ്പെടുകയാണ്. ചന്ദ്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകത്തിലേക്ക് നീങ്ങുമ്പോഴാണ് രവിയോഗം രൂപപ്പെടുന്നത്.
സോമപ്രദോഷ വ്രതവും, രവിയോഗവും ഒരേ ദിവസം വരുമ്പോൾ ഏതൊക്കെ രാശികൾക്കാണ് ജീവിതത്തിൽ ഐശ്വര്യം നിറയാൻ പോകുന്നതെന്ന് നോക്കാം.
കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. സോമ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഇരട്ടിയാകും. ഇവരുടെ കഷ്ടകാലം ഒഴിയും. ശനി ദോഷം അകലും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും.
കന്നി രാശിക്കാർക്ക് ഈ ദിവസം പല സൗഭാഗ്യങ്ങളും സ്വന്തമാകും. സാമ്പത്തികപരമായി പുരോഗതിയുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. നേട്ടങ്ങള്‍ കൈവരിക്കാനാകും.
വൃശ്ചികം രാശിക്കാര്‍ക്ക് നാളത്തെ ദിവസം ഗുണകരമാകും. ജീവിതത്തില്‍ ഒട്ടനവധി ശുഭകാര്യങ്ങള്‍ സംഭവിക്കും. സമ്പത്ത് വർധിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. കഷ്ടകാലം അകലും. സമാധാനവും സന്തോഷവും നിറയും.
കുംഭം രാശിക്കാരുടെ കഷ്ടകാലം അകലും. ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക ബാധ്യതകള്‍ ഒഴിയും. പണം സമ്പാദിക്കാനുള്ള അവസരം വന്നെത്തും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.