Kerala Lockdown : സംസ്ഥാനം അടച്ച് പൂട്ടി, അത്യാവശ്യ കാര്യങ്ങൾക്ക് പൊലീസ് പാസ് നൽകും

ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും.തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.

Written by - Zee Malayalam News Desk | Last Updated : May 8, 2021, 01:19 AM IST
  • ഇന്ന് മെയ് എട്ട് മുതൽ 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും.
  • തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്.
  • ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
Kerala Lockdown : സംസ്ഥാനം അടച്ച് പൂട്ടി, അത്യാവശ്യ കാര്യങ്ങൾക്ക് പൊലീസ് പാസ് നൽകും

Kerala Lockdown : കേവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ (Lockdown) ഇന്ന് മുതൽ ആരംഭിച്ചു. ഇന്ന് മെയ് എട്ട് മുതൽ 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 

ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും.തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.ഹാർബർ ലേലം ഒഴിവാക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

ALSO READ : Kerala COVID Update : ഇന്ന് സംസ്ഥാനത്തെ കോവിഡ് കണക്കിൽ നേരിയ കുറവ്, ടെസ്റ്റ് പോസ്റ്റിവിറ്റി 26% മുകളിൽ

കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഓക്‌സിജൻ കാര്യത്തിൽ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാൻ വാർ റും ഉണ്ടാകും.

ALSO READ : Kerala Lockdown Guideline : ലോക്ഡൗണ്‍ മാർഗരേഖകളിൽ മാറ്റം, ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വൈകിട്ട് 7.30 വരെ മാത്രം

കേരളത്തിലെ ലോക്ഡൗണ്‍ മാര്‍ഗരേഖകൾ ഇങ്ങനെയാണ് :

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പട്ട കടകൾക്ക് വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പരമാവധി വീടുകളിൽ സാധനമെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തണം. 
ചരക്കുവഹനങ്ങൾ തടയില്ല, അവശ്യവസ്തുക്കളും മരുന്ന മറ്റുമെത്തിക്കാൻ ഓട്ടോ, ടാക്സി എന്നിവ ഉപയോഗിക്കാം.

റെയിൽവെ വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. മെട്രൊ സർവീസ് നിർത്തിവെച്ചു. എയർപ്പോർട്ടിലും റെയിൽവെ സ്റ്റേഷനിലും ഓട്ടോ ടാക്സി സർവീസ് ലഭിക്കും. 

മരുന്നും അവശ്യ സാധനങ്ങൾ വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. 

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. 

ALSO READ : Lockdown Guidelines : കടകൾ രാത്രി 7.30വരെ ബാങ്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ, നാളെ മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണിന്റെ മാർഗരേഖകൾ ഇവയാണ്

കോവിഡ് വാക്സിനേഷൻ എടുക്കാനായി സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കണം. 

മഴക്കാലപൂർവ ശുചൂകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല.

ബാങ്കുകൾ ഇൻഷുറസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. ഐടി അനുബന്ധ സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാം.

ഹോം നഴ്സ് പാലിയേറ്റിവ് പ്രവർത്തകർക്ക് ജോലി സ്ഥലത്തേക്ക് പോവാൻ വിലക്കില്ല. 

പമ്പുകൾക്കും കോൾഡ് സ്റ്റോറേജുകൾക്കും പ്രവർത്തിക്കാം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ആരാധനയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല. 
ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് വിലക്ക്. 

അടിയന്തര പ്രധാനമില്ലാത്ത വാണിജ്യ വ്യവസായ സ്ഥാനങ്ങൾ അടച്ചിടും

കൃഷി സംബന്ധമായ എല്ലാ പ്രവർത്തികൾക്ക് അനുമതി. നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം. തൊഴിലുറപ്പ് ജോലിക്ക് വരുന്നവരെ 5 പേർ അടങ്ങുന്ന സംഘങ്ങളായി തിരിക്കണം.

വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി. വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോർട്ടിലിൽ രജിസ്റ്റർ ചെയ്യണം.

വാഹനം, ഇലക്ട്രിക്കൽ റിപ്പയറിങിനും പ്ലംബിങ് സേവനങ്ങൾക്ക് തടസ്സമില്ല. ഇവയ്ക്കായി കടകളും തുറന്ന് പ്രവർത്തിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News