Kerala High Court: വിവാഹമോചനത്തിനുള്ള ഒരു വർഷത്തെ കാത്തിരിപ്പ് കാലയളവ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹമോചനത്തിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി.  

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 06:28 AM IST
  • വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ദമ്പതികൾ ഹർജി നൽകിയിരുന്നു.
  • ഇത് പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം.
  • ദമ്പതികളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചു.
Kerala High Court: വിവാഹമോചനത്തിനുള്ള ഒരു വർഷത്തെ കാത്തിരിപ്പ് കാലയളവ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹ ശേഷം ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം മാത്രമെ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന വ്യവസ്ഥയെ ഹൈക്കോടതി വിമര്‍ശിച്ചു. നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ദമ്പതികൾ ഹർജി നൽകിയിരുന്നു. ഇത് പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം.  

ദമ്പതികളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ യുവാവും, എറണാകുളം സ്വദേശിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

Also Read: Unni Mukundan Controversy: ബാലക്ക് പണം നൽകി; ബാങ്ക് രേഖകൾ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

 

വിവാഹ തർക്കങ്ങളിൽ ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. വിവാഹമോചനത്തെക്കുറിച്ചുള്ള നിയമനിർമ്മാണം കക്ഷികളെ കേന്ദ്രീകരിക്കണമെന്നും ഉത്തരവിൽ ഹൈക്കോടതി നിര്‍ദേശിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News