Kerala Covid Cases : സംസ്ഥാനത്ത് കോവിഡ് കേസുകൾ പൂജ്യത്തിലെത്തി; മൂന്ന് വർഷത്തിനിടെ ഇതാദ്യം

Covid Cases in Kerala : നിലവിൽ 1033 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സിയിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 11:29 PM IST
  • കഴിഞ്ഞ ദിവസം കേരളത്തിൽ ആർക്കും കോവിഡ് ബാധ സ്ഥരീകരിച്ചിട്ടില്ലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട് കണക്കിൽ പറയുന്നു.
  • നിലവിൽ സംസ്ഥാനത്ത് 1033 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
  • ഏറ്റവും ഒടുവിൽ 20220 മെയ് ഏഴിനായിരുന്നു കേരളത്തിൽ കോവിഡ് ബാധ പൂജ്യത്തിലെത്തിയത്
Kerala Covid Cases : സംസ്ഥാനത്ത് കോവിഡ് കേസുകൾ പൂജ്യത്തിലെത്തി; മൂന്ന് വർഷത്തിനിടെ ഇതാദ്യം

തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായി സംസ്ഥാനത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തി. കഴിഞ്ഞ ദിവസം കേരളത്തിൽ ആർക്കും കോവിഡ് ബാധ സ്ഥരീകരിച്ചിട്ടില്ലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട് കണക്കിൽ പറയുന്നു. നിലവിൽ സംസ്ഥാനത്ത് 1033 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഏറ്റവും ഒടുവിൽ 20220 മെയ് ഏഴിനായിരുന്നു കേരളത്തിൽ കോവിഡ് ബാധ പൂജ്യത്തിലെത്തിയത്. ഈ മാസം (ജൂലൈ) ഒന്നാം തീയതി 12 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാം തീയതി മൂന്ന് പേർക്ക്, മൂന്നാം തീയതി ഏഴ് പേർക്ക്, നാലാം തീയതി ഒരാൾക്ക് എന്നിങ്ങിനെയാണ് സംസ്ഥാന കോവിഡ് നിരക്ക്.

ALSO READ : Brain Eating Amoeba : അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

അതേസമയം രാജ്യത്ത് ഉടനീളമായി 50 താഴെ പേർക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ അഞ്ചാം തീയതിയിലെ കണക്ക് പേര് രാജ്യത്ത് 45 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News