Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George

മരണം സംബന്ധിച്ച കണക്കുകളിലെ അവ്യക്തതകൾ എല്ലാം നീക്കി സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 07:59 PM IST
  • ചികിത്സിച്ച ഡോക്ടർ അല്ലെങ്കിൽ മെഡിക്കൽ സൂപ്രണ്ട് എന്നിവർക്ക് വിവരങ്ങൾ ഉൾപ്പെടുത്താം
  • ഡിസംബർ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ട് ദിവസത്തിനകം പുറത്ത് വിടും
  • ജൂൺ 16ന് ശേഷമുള്ള മുഴുവൻ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്
  • കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരങ്ങൾ കൃത്യമായി തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നിലപാടെന്നും വീണാ ജോർജ്
Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണനിരക്കുകൾ (Covid death) കുറച്ചുകാണിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മരണം സംബന്ധിച്ച കണക്കുകളിലെ അവ്യക്തതകൾ എല്ലാം നീക്കി സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി (Health Minister) പറഞ്ഞു.

അതാത് ദിവസത്തെ കൊവിഡ് മരണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. പേര്, വയസ്, സ്ഥലം എന്നിവ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് തന്നെ പ്രസിദ്ധീകരിക്കും. മരണത്തിന്റെ റിപ്പോർട്ട് അതാത് ആശുപത്രികളിൽ നടത്തണമെന്ന് ജൂൺ 14ന് ആരോ​ഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിനായി ഒരു സോഫ്റ്റ് വെയർ രൂപീകരിച്ച് 16 മുതൽ ഓൺലൈൻ അപ്ഡേഷൻ (Online updation) നടത്തും.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്നും 12,000ത്തിന് മുകളിൽ കോവിഡ് കണക്ക്, പത്തിന് താഴെയെത്താതെ ടെസ്റ്റ് പോസിറ്റിവിറ്റി

ചികിത്സിച്ച ഡോക്ടർ അല്ലെങ്കിൽ മെഡിക്കൽ സൂപ്രണ്ട് എന്നിവർക്ക് വിവരങ്ങൾ ഉൾപ്പെടുത്താം. ഡിസംബർ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ട് ദിവസത്തിനകം പുറത്ത് വിടും. ജൂൺ 16ന് ശേഷമുള്ള മുഴുവൻ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

രേഖകൾ ഇല്ലാത്ത കൊവിഡ് മരണങ്ങൾ കൂടി എണ്ണത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. വിവരങ്ങൾ ഓൺലൈൻ അപ്ഡേഷനാണ് നടത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരങ്ങൾ കൃത്യമായി തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ (Health department) നിലപാടെന്നും വീണാ ജോർജ് വ്യക്തമാക്കി.

ALSO READ: Covid ഭേദമായവർ ഒരുഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാമെന്ന് ICMR

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിൽ പരാതി നൽകാം. തീർച്ചയായും പരിശോധിക്കും. നടപടി സ്വീകരിക്കും. പുതിയ ഓൺലൈൻ സംവിധാനം സുതാര്യമാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ മരണങ്ങൾ പട്ടികയിൽ ചേർക്കും. മരണങ്ങൾ മറച്ച് വയ്ക്കേണ്ട കാര്യം സർക്കാരിനില്ല. ജനങ്ങൾക്കൊപ്പമാണ് ആരോ​ഗ്യവകുപ്പ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വിദേശത്ത് വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. മരണം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളിൽ പല സംസ്ഥാനങ്ങളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദേശം ഉണ്ടായാൽ ആരോ​ഗ്യവകുപ്പ് പരി​​ഗണിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News