Oommen Chandy: ചലിക്കുന്ന നേതാവ്, വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല; പിണറായി വിജയൻ

Former cm Oommen chandy memorial day: കേരളത്തിന് മുന്നിൽ ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് തെളിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 06:30 PM IST
  • ചടങ്ങിൽ കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും വിശരമം അദ്ദേഹത്തിന്റെ കൂടപ്പറപ്പല്ലയെന്നും അദ്ദേഹം അനുസ്മരണ യോ​ഗത്തിൽ പറഞ്ഞു പറഞ്ഞു.
  • 'വിദ്യാർഥിയായിരുന്ന കാലം മുതൽ തന്നെ കോൺഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മൻ ചാണ്ടി.
Oommen Chandy: ചലിക്കുന്ന നേതാവ്, വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല; പിണറായി വിജയൻ

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് ആംഭിച്ചു. ഇതാദ്യമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. രാഷ്ട്രീയ സാമുദായിക സാംസ്കാരിക കലാ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും വിശരമം അദ്ദേഹത്തിന്റെ കൂടപ്പറപ്പല്ലയെന്നും അദ്ദേഹം അനുസ്മരണ യോ​ഗത്തിൽ പറഞ്ഞു പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

'വിദ്യാർഥിയായിരുന്ന കാലം മുതൽ തന്നെ കോൺഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മൻ ചാണ്ടി. ആ കാലഘട്ടം കഴിഞ്ഞതോടെ  കോൺഗ്രസ് പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി അദ്ദേഹം മാറി. കോൺഗ്രസ് പാർട്ടിയുടെ അതിപ്രധാനികളിൽ ഒരാളായി ചെറുപ്പ കാലം മുതൽ തന്നെ അദ്ദേഹം മാറിയിരുന്നു. 

നിയമസഭാ പ്രവർത്തനം ഒന്നിച്ചാണ് ആരംഭിച്ചതെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാൽ തുടർച്ചയായി ആ പ്രവർത്തനം ഉമ്മൻ ചാണ്ടി ഭംഗിയായി നിറവേറ്റി'- മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. 

'അദ്ദേഹം കേരളത്തിന് മുന്നിൽ ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് തെളിയിച്ചു. അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടു‌ത്തുന്ന കാര്യത്തിൽ അദ്ദേഹം പ്രാധാന്യം അർപ്പിച്ചു.  ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. നേതൃശേഷിയുടെ പ്രത്യേകതയാണ് കോൺഗ്രസിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത '- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: കാലാവസ്ഥ വ്യതിയാനം; വെല്ലുവിളികൾ മറികടക്കാൻ ബോധവൽക്കരണവുമായി കേരള സർക്കാർ

അനുസ്മരണ വേദിയിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സ നടക്കുന്ന വേളയിൽ ഒരു പരിപാടിയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയ സാഹചര്യത്തെകുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. കണ്ടപ്പോൾ നല്ല മാറ്റമുണ്ടല്ലോ എന്ന് അന്ന് സ്വകാര്യമായി പറഞ്ഞപ്പോൾ തന്നെ ചികിത്സിച്ച ഡോക്ടറെ കുറിച്ചും അദ്ദേഹം പറഞ്ഞുവെന്നും പിന്നീട് ആ ‍ഡോക്ടറെ അനുമോദനം അറിയിക്കാനായി താൻ വിളിച്ചപ്പോൾ  ഉമ്മൻ ചാണ്ടിയോട് വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹം അതിന് തയ്യാറാകുമോ എന്ന് അറിയില്ലെന്നും എന്നായിരുന്നു ഡോക്ടർ മറുപടി നൽകിയത്. വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല എന്ന് മുഖ്യമന്ത്രി അനുസ്മരണ യോഗത്തിൽ പറഞ്ഞു

അതേസമയെ ജനങ്ങൾക്ക് ഒരുപോലെ സ്വീകാര്യനായ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം നേതൃനിരയിൽ ഉണ്ടായിരുന്നപ്പോൾ കോൺഗ്രസിനും കെ എസ് യുവിനും സുവർണ കാലഘട്ടം മതേതരത്വമായിരുന്നു ഉമ്മൻചാണ്ടിയുടെ മുഖമുദ്ര ഉമ്മൻചാണ്ടിയെ വേട്ടയാടിയതു പോലെ രാഷ്ട്രീയ എതിരാളികൾ ആരെയും വേട്ടയാടിയിട്ടില്ല എന്ന് അനുസ്മരണ വേദിയിൽ കെ. സുധാകരൻ പറഞ്ഞു. 

ജനപ്രതിനിധികൾ എങ്ങനെയാകണമെന്ന് പഠിപ്പിച്ച നേതാവ്. കോൺഗ്രസിന്റെ മുഖമുദ്രയായിരുന്നു ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം പകരക്കാരനില്ലാത്ത നേതാവായിരുന്നുവെന്നും രാഷ്ട്രീയത്തിന് ഉമ്മൻചാണ്ടി വേറിട്ട മാനങ്ങൾ നൽകി എന്നും വി ഡി സതീഷൻ ഉമ്മൻചാണ്ടിയെക്കുറിച്ച് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News