Electricity Price Hike : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ

Electricity Rate Hike : യൂണിറ്റിന് 20 പൈസയാണ് വർധിപ്പിച്ചുകൊണ്ടാണ് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 07:34 PM IST
  • എന്നാൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് ഇനി അധികം നൽകേണ്ടത്.
  • പുതിയ നിരക്ക് ഇന്നലെ നവംബർ ഒന്ന് മുതൽ പ്രബല്യത്തിൽ വന്നു.
  • ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വില വർധന ബാധകമല്ല.
Electricity Price Hike : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു കൊണ്ട് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. അതേസമയം 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് വില വർധനവുണ്ടാകില്ല. എന്നാൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് ഇനി അധികം നൽകേണ്ടത്. പുതിയ നിരക്ക് ഇന്നലെ നവംബർ ഒന്ന് മുതൽ പ്രബല്യത്തിൽ വന്നു. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വില വർധന ബാധകമല്ല.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്ക് താരിഫ് വര്‍ധനയില്ല. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്. നേരത്തെ 2022 ജൂണിലാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഏറ്റവും അവസാനമായി വർധിപ്പിച്ചത്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News