തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിൽ കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
അതേസമയം കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് ഷാഫി രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈല എന്നിവരെ എറണാകുളം സെക്ഷൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ദേവി പ്രീതിക്കായിട്ടാണ് പ്രതികൾ രണ്ട് സ്ത്രീകളെയും നരബലിയുടെ പേരിൽ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷാഫിയും ലൈലയും ചേർന്നാണ് തമിഴ് നാട് സ്വദേശിനിയായ പത്മയം കൊലപ്പെടുത്തുന്നത്. തുടർന്ന് പത്മയം 56 കഷ്ണങ്ങളാക്കി കുഴിച്ചിടുകയും ചെയ്തു. കെട്ടിയിട്ട തൃശൂർ സ്വദേശിനിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത് ലൈലയാണ്. ഭഗവൽ സിങ് റോസ്ലിന്റെ മാറിടം മുറിച്ച് മാറ്റുകയും ചെയ്തയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകളുടെ മാംസ പ്രതികൾ ഭക്ഷിച്ചുയെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഷാഫി എന്ന് സൈക്കോ
ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫിയെന്ന് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ടന്നും പോലീസ്.കേസിൽ നിർണായ തെളിവായ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.കേരളം ഞെട്ടിയ കൊലപാതകങ്ങളിൽ നിർണായകമായത് പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഫിയിലേയ്ക്ക് പോലീസ് എത്തുന്നു.എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ ഒന്നും പറയാൻ ഷാഫി തയാറായിരുന്നില്ല.
ആറാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടും ക്രിമിനലും സൈക്കോപ്പാത്തുമാണ്.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭഗവൽസിംഗിലേക്കും ഭാര്യ ലൈലയിലേയ്ക്കും അന്വേഷണം എത്തുകയായിരുന്നു.ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് സംഘത്തിന് ലഭിക്കുന്നു. അതിവേഗത്തിൽ അന്വേഷണം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ പോലീസ് കഴിഞ്ഞു.ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് ഐ ഡി യിലൂടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഭഗവൽസിംഗിനെ കുരുക്കിലാക്കിയത്.തുടർന്ന് കുടുംബത്തെ പൂർണ്ണമായും നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് ഷാഫിയുടെ സ്വാധീനം മാറിയെന്നുo പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...