Life Mission Bribery: സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

Life Mission Bribery: രവീന്ദ്രന് എന്താണ് ലൈഫ് മിഷന്‍ കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്‍സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 06:58 AM IST
  • ലൈഫ് മിഷൻ കോഴ കേസിൽ സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
  • ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്
Life Mission Bribery: സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

Life Mission Bribery: ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ഇഡിയുടെ ഭാഗത്തു നിന്നും ലൈഫ് മിഷന്‍ കേസില്‍  ഉണ്ടാകുന്നത്.  

Also Read: CM Raveendran Chats: എന്താണ് സിഎം രവീന്ദ്രൻറെ പുറത്തായ ചാറ്റിലെ സംഭവം? ആരിലേക്ക് വിരൽ ചൂണ്ടുന്നു

രവീന്ദ്രന് എന്താണ് ലൈഫ് മിഷന്‍ കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം.  രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്‍സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യല്‍ രവീന്ദ്രന് അത്ര എളുപ്പമാകില്ല.   ഇനി ശിവശങ്കറിനെതിരെ മൊഴി നല്‍കിയാല്‍ രവീന്ദ്രന്‍ കേസില്‍ സാക്ഷിയായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ രവീന്ദ്രനെ സംബന്ധിച്ച് വളരെയധികം നിര്‍ണ്ണായകമാണ്. 

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തിളങ്ങും! 

ഇതിനിടയിൽ കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.  എന്നാൽ ലൈഫ് മിഷൻ കോഴ ഇടപാടിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് ബിജെപിയുടെ ആരോപണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News